Activate your premium subscription today
രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് പടര്‍ച്ച മൂലം ഇത് വരെ 12 പേരാണ് റുവാണ്ടയില്‍ മരണപ്പെട്ടത്. രക്തസ്രാവം, അവയവ സ്തംഭനം
ലണ്ടൻ∙ റുവാണ്ടയിലേക്ക് നാടുകടത്താൻ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷൻസ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ്
ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് അഭയാർഥികളുടേത്. യുദ്ധവും പ്രകൃതിദുരന്തങ്ങളുമെല്ലാം ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് പ്രേരിപ്പിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ പുതിയ തീരങ്ങൾ തേടി പോകുന്ന മനുഷ്യർ ദിവസവും വാർത്തയാകാറുണ്ട്. പലർക്കും ഈ യാത്രയിൽ ജീവൻ നഷ്ടപ്പെടുന്നു. ചിലർ കര പറ്റുന്നു. അഭയാർഥികളായി അംഗീകരിക്കപ്പെട്ടാൽ അവർക്കവിടെ കഴിയാം. രേഖകളുടെ പിന്തുണയില്ലാതെ എത്തുന്നവരും കുറവല്ല. എന്നാൽ അഭയാർഥികൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ ‘പുതിയ കോളനി’കൾ തുറക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന സ്ഥലമാണ് കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. എട്ടു മുതൽ 10 ലക്ഷം ആളുകളെ വരെ 1994 ഏപ്രില്‍ മുതൽ 100 ദിവസങ്ങളിലായി കൂട്ടക്കുരുതി ചെയ്തു എന്നാണ് കണക്ക്. ഭൂരിപക്ഷ ഗോത്രമായ ഹുട്ടുക്കൾ, അധികാരവും സമ്പത്തും കൈകാര്യം ചെയ്തിരുന്ന ടുട്സികളെയും ഹുട്ടുക്കളിൽത്തന്നെയുള്ള പുരോഗമനകാരികളെയും അന്ന് കൊന്നൊടുക്കുകയായിരുന്നു. ടുട്സി ഗോത്രക്കാരനായ പോൾ കഗാമെയാണ് ഇപ്പോൾ റുവാണ്ട ഭരിക്കുന്നത്. ഹുട്ടു, ടുട്സി എന്നീ ഗോത്രങ്ങളിൽപ്പെട്ട 1200–ഓളം പേരെ പരസ്പരം പോരടിക്കുന്ന കലാപകാരികൾക്ക് വിട്ടുകൊടുക്കാതെ ഹോട്ടലിൽ സംരക്ഷിച്ച മാനേജറുടെ കഥ പറഞ്ഞ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ഹോട്ടൽ റുവാണ്ട’. അതോടെ ആ മാനേജർ, പോൾ റുസെസബഗിന പ്രശസ്തനായി. എന്നാൽ അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരടക്കം പിന്നീട് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.
അഭയാർഥികളെ പണത്തിനു വേണ്ടി ഏറ്റെടുക്കുന്ന റുവാണ്ടയെ സുരക്ഷിത രാജ്യമായാണ് ബ്രിട്ടൻ വിശേഷിപ്പിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണു മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്. റുവാണ്ടയിലെ ക്യാംപുകളിൽ അഭയാർഥികൾക്കു നരകയാതന നേരിടേണ്ടിവന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ൽ ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യക്കരാർ പ്രകാരം റുവാണ്ടയിലെത്തിയ അഭയാർഥികളിലൊരു സംഘം... Rwanda . UK Immigration . Israel
വിഖ്യാത ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിനയ്ക്ക് 25 വർഷം തടവുശിക്ഷ. വിമതർക്കു ധനസഹായവും ഭീകരവാദത്തിനു പിന്തുണയും നൽകുന്നെന്ന് ആരോപിച്ചു കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്. ..Hotel Rwanda hero, Hotel Rwanda hero arrest, Hotel Rwanda hero manorama news
Results 1-5