Activate your premium subscription today
ക്രൈസ്തവവിശ്വാസത്തിന്റെ മഹനീയതയും ദൈവസ്നേഹത്തിന്റെ ആഴവും പഠിപ്പിച്ച, സ്ഥാനത്യാഗത്തിലൂടെ എല്ലാവർക്കും മാതൃകയായ പ്രിയപ്പെട്ട ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് വിശ്വാസിസമൂഹം വിടചൊല്ലി. അറുപതിനായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ കബറടക്ക ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതത്വം നൽകി.
വത്തിക്കാൻ സിറ്റി ∙ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക് 220 വർഷത്തിനുശേഷം മറ്റൊരു മാർപാപ്പ നേതൃത്വം നൽകി. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയ്ക്ക് ഇന്നലെ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയപ്പോൾ പുതു ചരിത്രം കുറിക്കുകയായിരുന്നു.
റോം ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാരശുശ്രൂഷകൾ പൂർത്തിയായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയിലെ കുടീരത്തിൽ ഭൗതികദേഹം അടക്കി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ചടങ്ങുകൾക്ക് മുഖ്യകാര്‍മികത്വം
വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ സൂക്ഷ്മവും ലളിതവുമായ ചിന്തകളെ ഫ്രാൻസിസ് മാർപാപ്പ പ്രകീർത്തിച്ചു. പോൾ ആറാമൻ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ 1.3 ലക്ഷം പേരെ അഭിസംബോധന ചെയ്ത മാർപാപ്പ പ്രസംഗത്തിലുടനീളം മുൻഗാമിയുടെ പുണ്യജീവിതത്തെയും പ്രബോധനങ്ങളെയും പരാമർശിച്ചു.
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം.? തമാശയ്ക്കും കാര്യത്തിനും ഈ ചൊല്ല് കാലാകാലങ്ങളായി പലപല അവസരങ്ങളിൽ പലരും ചോദിക്കാറുണ്ട്. എന്നാൽ ജീവചരിത്രം എഴുതുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നു ചോദ്യം മാറ്റിയാലോ..? അതു കേട്ടു മ്യാവു എന്നൊരു വിസ്മയ ശബ്ദം പുറപ്പെടുവിക്കാൻ വരട്ടെ. അതും വെറും ജീവചരിത്രമല്ല, മാർപാപ്പയുടെ ജീവചരിത്രം എഴുതുന്നിടത്തു തന്നെ പൂച്ചയ്ക്കു കാര്യമുണ്ടായിരുന്നു. ജീവചരിത്രകാരൻ മേശയും കസേരയുമിട്ടു തുരുതുരാ എഴുതുമ്പോൾ ചുമ്മാ വന്നു വാലാട്ടി ഇരിക്കുക അല്ലായിരുന്നു. പൂച്ച. പൂച്ച തന്നെ ജീവചരിത്രം അവതരിപ്പിക്കാൻ ഇടപെട്ടു എന്നു തന്നെ പറയാം– കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതത്തിലെ സംഭവമാണിത്. ഇതു മാത്രമല്ല, ഇങ്ങനെ രസകരമായ അനവധി സംഭവങ്ങളുണ്ടു ശനിയാഴ്ച രാവിലെ 9.34 നു കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതം നിറയെ. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത പാപ്പാ എന്നതു അപൂർവ്വത മാത്രമല്ല, നിരവധി അപൂർവ്വതകളുടെ സംഗമമാണ് ആ ധന്യ ജീവിതം.
വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയ്ക്ക് ആയിരക്കണക്കിനു വിശ്വാസികൾ ആദരമർപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർശിക്കാൻ നേരത്തേ തന്നെ വിശ്വാസികൾ ക്യൂ നിന്നിരുന്നു.
വത്തിക്കാൻ സിറ്റി∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ 3 ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിൽ പ്രാർഥനകൾക്കു ശേഷം ഇന്നു രാവിലെ ഭൗതികശരീരം ബസിലിക്കയിലേക്കു മാറ്റും.
വത്തിക്കാൻ സിറ്റി ∙ ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുന്നത്. 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയിലും പ്രതിഫലിക്കുക.
പാലാ ∙ ഭാരതത്തിലെ ആദ്യ വിശുദ്ധയെ സമ്മാനിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇനി ദീപ്തസ്മരണ. അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ധന്യസ്മരണയിലാണ് പാലാ രൂപതയും ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടന കേന്ദ്രവും.
ലോകത്തെക്കുറിച്ചു വിശാലവും സുവ്യക്തവുമായ കാഴ്ചപ്പാടുകൾ ചരിത്രത്തിനു സമ്മാനിച്ചാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ യാത്രയാവുന്നത്. ആഗോള കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തുനിന്ന് സ്വമനസ്സാൽ പടിയിറങ്ങിയതടക്കം, അനിതരസാധാരണമായ പല തീരുമാനങ്ങളിലൂടെയും കാലത്തിൽ കയ്യൊപ്പു ചാർത്തിയ ഒരാളുടെ വേർപാടാണിത്.
Results 1-10 of 27