Activate your premium subscription today
അബുദാബി ∙ ഇന്ത്യാ-യുഎഇ സ്റ്റാർട്ടപ്പ് ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പ്രഥമ ഫൗണ്ടേഴ്സ് റിട്രീറ്റ് യുഎഇയിൽ സമാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ രാജ്യാന്തരതലത്തിൽ വികസിപ്പിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഫൗണ്ടേഴ്സ് റിട്രീറ്റിൽ പ്രതിഫലിച്ചത്.
ബെയ്റുട്ട്∙ ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ സന്ദേശം നൽകി ലബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടുള്ള ഇന്ത്യൻ പൗരന്മാർ യാത്രകൾ നിയന്ത്രിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ‘‘ലബനനിൽ ഉള്ളവർ രാജ്യം
അബുദാബി ∙ ഇന്ത്യൻ പാസ്പോർട്ട് സേവാ പോർട്ടലിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെ വരെ സേവനം തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അബുദാബി/ന്യൂഡൽഹി ∙ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ സ്വീകരണത്തിൽ വ്യവസായരംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, ഉന്നത
അബുദാബി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധി സ്ഥലം സന്ദർശിക്കുകയും വൃക്ഷത്തൈ നടുകയും ചെയ്തു. ഇന്ത്യയുടെ വികസനത്തിന് ഗാന്ധിജി നൽകിയ മഹത്തായ സംഭാവനകൾ അദ്ദേഹം സ്മരിച്ചു. ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു മിനിറ്റ് നിശബ്ദത പാലിക്കുകയും
അബുദാബി/ന്യൂഡൽഹി–ഇന്ത്യൻ സന്ദർശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള വഴികൾ ആരായാനും
ന്യൂഡൽഹി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ ആദ്യമായി ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.
അബുദാബി ∙ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ എംബസി അംഗീകൃത സംഘടനകളുടെ സഹായം തേടി. എംബസിയിലെ യോഗത്തിലാണ് സ്ഥാനപതി സഞ്ജയ് സുധീർ സംഘടനാ ഭാരവാഹികളോട് സഹകരണം അഭ്യർഥിച്ചത്. സ്വന്തമായി ആസ്ഥാനമുള്ള സംഘടനകളോടെല്ലാം പ്രത്യേക കൗണ്ടർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.
അബുദാബി ∙ പ്രവാസി ഇന്ത്യക്കാരുടെ പൊതുമാപ്പ് അപേക്ഷകളിൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. മുൻകൂട്ടി അനുമതി എടുക്കാതെ തന്നെ പാസ്പോർട്ട് സേവനകേന്ദ്രമായ ബിഎൽഎസിന്റെ അൽറീം, മുസഫ, അൽഐൻ ശാഖകളിൽ നേരിട്ട് യാത്രാ രേഖകൾ ശരിപ്പെടുത്തുന്നതിന് അപേക്ഷിക്കാം. ഇന്ത്യയിലേക്കു
അബുദാബി ∙ വെബ്സൈറ്റ് തകരാർ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാസ്പോർട്ട് സേവനം സെപ്റ്റംബർ 2 വരെ താൽക്കാലികമായി തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ വീസ സേവനങ്ങൾക്കു തടസ്സമില്ല. തൽക്കാൽ പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഈ സമയത്ത് ലഭ്യമാകില്ല. ഈ ദിവസങ്ങളിൽ
Results 1-10 of 30