Activate your premium subscription today
ഈ ഐഎഎസ് എന്നൊക്കെ പറഞ്ഞാൽ വലിയ വലിയ പ്രലോഭനങ്ങളൊക്കെ വരും. ഒരു കാരണവശാലും നമുക്ക് അർഹതയില്ലാത്ത ഒരു പൈസയും കൈകൊണ്ടു തൊടരുത്.
മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന മുഖം പലപ്പോഴും മറയായിരിക്കും. ചിരിക്കുന്ന മുഖത്തിനു പിന്നിൽ ചിലപ്പോൾ നമ്മൾ കരയുന്നുണ്ടാവും. ധീരതയുടെ മറയ്ക്കു പിന്നിൽ ഭയക്കുന്നുണ്ടാവും. ഒറ്റയ്ക്കിരിയ്ക്കുമ്പോഴേ ശീലക്കേടുകളുടെ കളകളെക്കുറിച്ച് ഓർക്കാൻ കഴിയൂ.
മാറുന്ന ലോകത്തു യന്ത്രങ്ങൾ കൂടുതലായി ആധിപത്യം പുലർത്തുമെന്ന് ഉറപ്പാണെങ്കിലും, മനുഷ്യഭാവനയ്ക്കും ബുദ്ധിക്കും വിവേകത്തിനുമുള്ള സ്ഥാനം ഒരിക്കലും യന്ത്രങ്ങൾക്ക് അപഹരിക്കാൻ കഴിയില്ല. വേഗത്തിലോ കൃത്യതയിലോ യന്ത്രങ്ങളോടു മത്സരിക്കാൻ മനുഷ്യർക്കാവില്ല. എന്നാൽ
യൂണിവേഴ്സിറ്റി പരീക്ഷകളിൽ ജയിച്ച കുട്ടികൾക്കു പിഎസ്സി ടെസ്റ്റോ മറ്റു മത്സരപരീക്ഷകളോ എഴുതുമ്പോൾ പിന്നെയും അന്തംവിട്ടു പഠിക്കേണ്ടി വരുന്നത് ഇതൊക്കെക്കൊണ്ടാണ്. മുൻപു പഠിച്ചതൊക്കെ ഉപരിപ്ലവമായി മാത്രം മനസ്സിൽ േചക്കേറുകയും പരീക്ഷ കഴിഞ്ഞ് അങ്ങനെതന്നെ കൂടൊഴിഞ്ഞു പോവുകയും ചെയ്യുന്ന സാഹചര്യമാണ്, ചോദ്യങ്ങൾ ചോദിക്കപ്പെടാത്ത പഠനസമ്പ്രദായം ബാക്കിവയ്ക്കുന്നത്.
നമ്മുടെ പെരുമാറ്റത്തിലെ സന്തോഷവും വിശ്വാസവും മറ്റുള്ളവരിൽ മതിപ്പുളവാക്കും. അവരെ പ്രചോദിപ്പിക്കും. എന്നാൽ, ‘ഒന്നും നേരെയാവില്ല’ എന്ന വിചാരത്തോടെയും അശുഭവിശ്വാസത്തോടെയും ജോലി ചെയ്യുന്നയാളോടു സഹകരിക്കാൻ മറ്റുള്ളവർക്കു താൽപര്യമുണ്ടാവില്ല. അവരുടെ ബന്ധങ്ങൾ ചുരുങ്ങും.
നിരാശയോടെ ഒരു സ്ഥാനത്തിരിക്കുന്ന ഒരാൾ, എന്തെല്ലാം ആനുകൂല്യങ്ങളും സ്ഥാനമുണ്ടെങ്കിലും, അത് എത്ര വലുതാണെങ്കിലും, ആ നിരാശ മറ്റുള്ളവരുടെ നേർക്കു പ്രക്ഷേപിക്കും. അസന്തുഷ്ടിയുള്ള ആളുകൾക്ക് മറ്റുള്ളവരെ അസന്തുഷ്ടരാക്കാൻ അബോധപൂർണമായ പ്രേരണയുണ്ട്.
സ്കൂളിലെ ചെറിയ ക്ലാസുകളിൽ ഒപ്പം പഠിച്ച എന്റെ സ്നേഹിതൻ ഇപ്പോൾ ഇംഗ്ലിഷിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഞാനറിയുന്ന കാലത്തു ശരാശരി വിദ്യാർഥിയായിരുന്നു അയാൾ. എട്ടാം ക്ലാസ് കഴിഞ്ഞ് ഞാൻ ഈ സുഹൃത്തിനെ കണ്ടിട്ടില്ല. വളരെ വർഷങ്ങൾക്കു ശേഷം ഡൽഹിയിലുള്ളപ്പോഴാണ് ഈ എഴുത്തുകാരനെക്കുറിച്ചു മനസ്സിലാക്കുന്നതും ‘ഇതു
ചില ഓഫിസുകളിൽ എന്തെങ്കിലും കാര്യം അന്വേഷിച്ചു ചെന്നാൽ, എന്തുകൊണ്ടു നടക്കില്ല എന്നതിനു നീതീകരണങ്ങൾ നിരത്തുന്നവരെ കണ്ടിട്ടില്ലേ? ആ വിഷയം കൈകാര്യം െചയ്യുന്നയാൾ ലീവിലാണ്, അയാളുടെ മേലുദ്യോഗസ്ഥനു കുറച്ചു ദിവസമായി പ്രധാനപ്പെട്ട പല ജോലികൾ കാരണം തിരക്കാണ്. അയാളുടെയും മുകളിലുള്ള സാർ ടൂറിലാണ്. കംപ്യൂട്ടർ കേടാണ്, പ്രിന്ററിൽ മഷിയില്ല.
പരീക്ഷാസമയത്ത് ഉറക്കമിളച്ചില്ലെങ്കിൽ കുറ്റബോധം തോന്നുന്ന ചിലരെ എനിക്കറിയാം. വാസ്തവത്തിൽ ഉറങ്ങിയില്ലെങ്കിലാണു കുറ്റബോധമുണ്ടാകേണ്ടത്.പരീക്ഷയ്ക്കും അഭിമുഖത്തിനും തയാറാകുമ്പോൾ ആഹാരവും ഉറക്കവും വ്യായാമവും അവഗണിക്കാനുള്ള പ്രവണതയിൽ നിന്നു ജാഗ്രതയോടെ കരകയറണം.
ആഗ്രഹിച്ചതെല്ലാം എല്ലാവർക്കും എപ്പോഴും കിട്ടില്ല. ചിലപ്പോൾ വൈകി കിട്ടും. അല്ലെങ്കിൽ ആഗ്രഹിച്ചതിൽ നിന്നു വ്യത്യസ്തമായതു കിട്ടും. ആശിച്ചതൊന്നും കിട്ടാതെയും പോകാം. അപ്പോഴൊക്കെ നിരാശയുണ്ടാവുന്നതു സ്വാഭാവികം. ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളായി മാറരുതെന്നപോലെ പ്രധാനമാണ്, നിരാശകൾ നിരാശാബോധവും വിപരീതവിചാരങ്ങളുമായി മാറാതെ നോക്കേണ്ടത്; അഥവാ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത്.
Results 1-10 of 13