കേരളത്തിലെ മികച്ച ഭക്ഷണശാലകളെ തിരഞ്ഞെടുത്ത് ആദരിക്കാനും ഭക്ഷണപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കാനുമായി മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് എന്ന പേരിൽ ഒരു മൽസരം നടത്തുകയാണ്. കേരളത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും രുചിയും ഗുണനിലവാരവുമുള്ള മികച്ച ഭക്ഷണം വിളമ്പുന്ന ഓരോ ഭക്ഷണശാലയ്ക്കു വീതമാണ് പുരസ്കാരം. മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുള്ള മത്സരം പൊതുജനപങ്കാളിത്തതോടെയാണ് നടത്തുന്നത്.