Activate your premium subscription today
താനെ നഗരത്തിലെ കൂറ്റൻ ഹോർഡിങ്ങുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം ബാൽ താക്കറെയുടെയും ആനന്ദ് ദിഘെയുടെയും ചിത്രങ്ങളുള്ളവയാണ്. ഒരുകാലത്തു താനെയിൽ ശിവസേനയെന്നാൽ ആനന്ദ് ദിഘെയായിരുന്നു; ഷിൻഡെയുടെ രാഷ്ട്രീയഗുരു. എല്ലാ അർഥത്തിലും യഥാർഥ പിന്തുടർച്ചാവകാശി താനാണെന്നു തെളിയിക്കാനാണ് ഇപ്പോൾ ഷിൻഡെയുടെ ശ്രമം. എന്നാൽ, താനെയിലെ കോപ്രി- പാഞ്ച്പഖാഡി മണ്ഡലത്തിൽ ഷിൻഡെയ്ക്കെതിരെ ആനന്ദ് ദിഘെയുടെ അനന്തരവൻ കേദാർ ദിഘെയെ രംഗത്തിറക്കി ഷിൻഡെയുടെ എല്ലാ പിന്തുടർച്ചാവകാശവാദങ്ങളെയും വെല്ലുവിളിക്കുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. ഇത്തവണ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ശിവസേനകളുടെ നിലനിൽപിന്റെ കൂടി പോരാട്ടമാണ്. യഥാർഥ ശിവസേന ഏതെന്നു തെളിയിക്കാനുള്ള മത്സരം.
മുംബൈ ∙ എൻഡിഎ സഖ്യത്തിലെ അസ്വസ്ഥതകൾ പുറത്തുവരുന്നതിനിടെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിന്റെ ഫോട്ടോ ഒഴിവാക്കിയത് പുതിയ വിവാദമായി.
മുംബൈ ∙ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ അടക്കം 65 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ശിവസേനാ (ഉദ്ധവ്). ആദിത്യ സിറ്റിങ് മണ്ഡലമായ വർളിയിൽ ജനവിധി തേടും. ആദിത്യയുടെ ബന്ധുവും യുവസേന നേതാവുമായ വരുൺ സർദേശായി ബാന്ദ്രാ ഈസ്റ്റിൽ മത്സരിക്കും. തർക്കത്തിനൊടുവിൽ കോൺഗ്രസിൽനിന്നു ശിവസേന പിടിച്ചുവാങ്ങിയ മണ്ഡലമാണിത്. 2022ൽ ശിവസേന പിളർന്നപ്പോൾ ഒപ്പം നിന്ന എല്ലാ എംഎൽഎമാർക്കും ഉദ്ധവ് സീറ്റ് നൽകി. മാഹിമിൽ ഷിൻഡെ വിഭാഗത്തിലെ കരുത്തനായ സദാ സർവൻകർക്കെതിരെ മഹേഷ് സാവന്ത് ഉദ്ധവ് വിഭാഗം സ്ഥാനാർഥിയാകും. ഉദ്ധവിന്റെ ബന്ധുവായ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയാണ് അവിടെ എംഎൻഎസ് സ്ഥാനാർഥി. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാകുമിത്.
മുംബൈ ∙ കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ അംഗത്വമെടുത്തതിനു പിന്നാലെ ജൽന നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനും പൻഗാർക്കർ താൽപര്യം പ്രകടിപ്പിച്ചു.
എൻഡിഎ (മഹായുതി): ബിജെപി, ശിവസേനാ ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ വിഭാഗം ഇന്ത്യാമുന്നണി (മഹാ വികാസ് അഘാഡി): കോൺഗ്രസ്, എൻസിപി ശരദ് പവാർ പക്ഷം, ശിവസേനാ ഉദ്ധവ് വിഭാഗം
മുംബൈ ∙ രാജ്യത്തിന്റെ സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈയിലെ മേൽക്കൈ എൻഡിഎ, ഇന്ത്യാ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാണ്. ശിവസേന രണ്ടായി പിളർന്നശേഷം പാർട്ടിയുടെ ശക്തികേന്ദ്രമായ മുംബൈ ബെൽറ്റിൽ ഏത് ശിവസേന നേട്ടം കൊയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
മുംബൈ ∙ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യുകയും കേസിൽ നിന്ന് ഒഴിവാക്കാൻ കോടികൾ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുകയും ചെയ്ത ഐആർഎസ് ഓഫിസർ സമീർ വാങ്കഡെ ശിവസേനാ ഷിൻഡെ പക്ഷത്ത് ചേർന്നേക്കും. ജാതി സർട്ടിഫിക്കറ്റ് തിരുത്തി പിന്നാക്ക ക്വോട്ടയിൽ സിവിൽ സർവീസ് നേടിയെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് കാലംമുതലുള്ള സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയെന്ന് ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിനു തീരാനഷ്ടമാണ്. 48 വർഷം തുടർന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് എൻസിപിയുടെ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയത്. ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ കീഴിൽ മുംബൈയിൽ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിൽ സമ്പൂർണ പരാജയങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു.
മുംബൈ∙ തിരഞ്ഞെടുപ്പിനു മുൻപ് ചെറുവിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒബിസി വിഭാഗത്തിന്റെ നോൺ ക്രീമിലെയർ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തണമെന്നു മഹാരാഷ്ട്ര മന്ത്രിസഭാ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
മുംബൈ∙ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ പാട്ടീൽ ഇന്നലെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിൽ ചേർന്നു. നാഷനൽ ഫെഡറേഷൻ ഓഫ് കോ–ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറീസ് പ്രസിഡന്റായിരുന്നു.
Results 1-10 of 242