ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിൻഡെയുടെ പാർട്ടിയിൽ
Mail This Article
×
മുംബൈ ∙ കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ അംഗത്വമെടുത്തതിനു പിന്നാലെ ജൽന നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനും പൻഗാർക്കർ താൽപര്യം പ്രകടിപ്പിച്ചു.
ഇയാൾ ഉൾപ്പെടെ അറസ്റ്റിലായ സനാതൻ സൻസ്ത സംഘടനാ പ്രവർത്തകരിൽ പലരും മഹാരാഷ്ട്ര സ്വദേശികളാണ്. 2017 സെപ്റ്റംബർ 5ന് ബെംഗളൂരുവിലെ വീടിനു മുന്നിലാണു ഗൗരി കൊല്ലപ്പെട്ടത്. 2018ൽ അറസ്റ്റിലായ പൻഗാർക്കർക്ക് കഴിഞ്ഞമാസം 4ന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.
English Summary:
Gauri Lankesh murder case accused joins Eknath Shinde's party
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.