Activate your premium subscription today
തിരുവനന്തപുരം ∙ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് ‘ഉന്നതി’യിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെ മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകൾ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരിച്ചു. പ്രശാന്ത് ‘ഉന്നതി’യിൽനിന്നു സ്ഥാനമൊഴിയുംമുൻപ് ഫയലുകൾ ഏൽപിച്ചിരുന്നതായി പട്ടികജാതി– പട്ടികവർഗ വികസന മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. വകുപ്പു സെക്രട്ടറിയായിരുന്ന എ.ജയതിലകുമായുള്ള അകൽച്ച കാരണമാണ് ഫയലുകൾ അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണനെ ഏൽപിച്ചത്.
ചേലക്കര ∙ മുൻമന്ത്രി കെ.രാധാകൃഷ്ണനെ ചേലക്കരയിൽ നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാർട്ടി പ്രവർത്തകരുടെ എതിർപ്പു മാത്രം മതി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ജയിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതാക്കി പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയുടെ 60 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം കോൺഗ്രസിന്റെയും സിപിഎമ്മിന്റേതുമാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനെ തുടർന്നു നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് തുടർ വിജയങ്ങൾ കോൺഗ്രസ് നേടി. 1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്. ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല. മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്. രാധാകൃഷ്ണൻ രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ പ്രതിനിധിയായിരിക്കെ 1977–78 കാലത്ത് കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. സിപിഎമ്മിലെ പി.കുഞ്ഞൻ (1967), സി.കെ.ചക്രപാണി (1982), യു.ആർ.പ്രദീപ് (2016), കോൺഗ്രസിലെ ഡോ.എം.എ.കുട്ടപ്പൻ(1987), എം.പി.താമി(1991) എന്നിവർ ഓരോ തവണവീതം മണ്ഡലത്തിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി. ആലത്തൂർ സീറ്റ് എങ്ങനെയും പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണു ചേലക്കര എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. കേരളത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സിപിഎം മന്ത്രിയെ തന്നെ കളത്തിൽ ഇറക്കി മത്സരം മുറുക്കിയത്. പരീക്ഷണം ആലത്തൂരിൽ വിജയം കണ്ടു. ചേലക്കര എംഎൽഎ പാർലമെന്റിലെത്തി. ഇത്തവണ കെ.രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരത്തിനില്ല. അതുകൊണ്ടു തന്നെ മണ്ഡലം തിരികെ പിടിക്കാമെന്ന അവേശത്തിലാണ് യുഡിഎഫ്.
ചേലക്കര∙ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎ നിലയും വിലയുമില്ലാത്തവനാണെന്നും പറയുന്നത് ജാതി രാഷ്ട്രീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഴൽനാടന്റെ പ്രസ്താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്.
കോട്ടയം∙ സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങൾ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആലത്തൂർ എംപിയും ചേലക്കര മുൻ എംഎൽഎയുമായ കെ.രാധാകൃഷ്ണൻ. സാധാരണനിലയിൽ എല്ലാ സർക്കാരിനെതിരെയും വിവാദങ്ങൾ ഉണ്ടാകുമല്ലോയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര് ഡോ. ദിവ്യ എസ് അയ്യര്. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.
∙രണ്ടാം പിണറായി സർക്കാരിൽ പേരുദോഷം കേൾപ്പിക്കാത്ത മന്ത്രിയായ കെ.രാധാകൃഷ്ണനെ പാർലമെന്റിലേക്ക് മത്സരിപ്പിച്ചത് ‘പാര’യായിരുന്നോ ? ഭാവിയിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായിപ്പോലും അവതരിപ്പിക്കാവുന്ന നേതാവിനെ നാടുകടത്തിയതാണോ ? ചില സിപിഎം കേന്ദ്രങ്ങളിൽ ഈ അടക്കംപറച്ചിലുണ്ടെന്നു തുറന്നടിച്ചത് പണ്ട് സിപിഎം പാളയത്തിലായിരുന്ന മുസ്ലിംലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി. ലാക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയ ഭരണപക്ഷം ഒച്ചപ്പാടുണ്ടാക്കി. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ നാടുകടത്തിയെന്ന് ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധതയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ബഹളത്തിലേക്ക് അലിയുടെ പ്രയോഗം അമ്പു പോലെ പാഞ്ഞു: ‘രാധാകൃഷ്ണനെപ്പോലൊരു സഖാവ് നിങ്ങളുടെ കൂട്ടത്തിൽ വേറെയുണ്ടോ ? പറയൂ.’
തിരുനെല്ലിയിലെ മരക്കൂപ്പിലും പയ്യമ്പള്ളിയിലെ കാപ്പിത്തോട്ടത്തിലുമെല്ലാം കൂലിപ്പണിക്കു പോയിരുന്ന ഓലഞ്ചേരി രാമൻ കേളു എന്ന ഒ.ആർ. കേളു ഇനി സംസ്ഥാനത്തിന്റെ ഭരണസാരഥികളിലൊരാളാകും. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന ചർച്ച സജീവമായി നടന്നപ്പോഴും കുടുംബവീട്ടിലെ കൃഷിയിടത്തിൽ പയർ കൃഷിക്കായി നിലമൊരുക്കിക്കൊണ്ടിരുന്ന കേളുവേട്ടനെയാണു മാനന്തവാടിക്കാർക്കു പരിചയം. എംഎൽഎ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും കൃഷിപ്പണിക്കു മുടക്കം വരുത്താറില്ല. കാട്ടിക്കുളം ഗവ. ഹൈസ്കൂളിലെ 10–ാം ക്ലാസിനു ശേഷം കേളു പാർട്ടിപ്രവർത്തനത്തിൽ സജീവമായി. പാർട്ടി അംഗത്വമില്ലാതിരുന്നിട്ടും
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ജയിച്ച കെ.രാധാകൃഷ്ണന്റെ ഒഴിവിൽ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു (54) മന്ത്രിയാകും. എന്നാൽ, രാധാകൃഷ്ണൻ വഹിച്ചിരുന്ന ദേവസ്വം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകൾ എടുത്തു മാറ്റി പട്ടിക ജാതി–പട്ടിക വർഗ വകുപ്പ് മാത്രം നൽകിയാണ് അദ്ദേഹത്തെ മന്ത്രിയാക്കുന്നത്.
Results 1-10 of 180