‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.

loading
English Summary:

Dr.Divya S. Iyer IAS Responding to The Future Plans of Vizhinjam Port and on the Controversies in Her Personal Life – Exclusive Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com