Activate your premium subscription today
ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്. ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.
ഹിന്ദി ഹൃദയഭൂമിയിൽ മോദിക്കാറ്റിൽ കടപുഴകാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് മധ്യപ്രദേശിലെ ചിന്ത്വാഡ. ബിജെപിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോൺഗ്രസ് കോട്ട. മുതിർന്ന നേതാവ് കമൽനാഥിന്റെ ‘കുടുംബ മണ്ഡലം’. കമൽനാഥ് 9 തവണയും ഭാര്യ അൽകയും മകൻ നകുൽനാഥും ഒരോ തവണയും ജയിച്ചു. ബിജെപി ജയിച്ചത് ഒരിക്കൽ മാത്രം.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും ധനികനായ സ്ഥാനാർഥി കോൺഗ്രസ് എംപി നകുൽ നാഥ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനായ നകുലിന് 717 കോടി രൂപയുടെ സ്വത്തുക്കളുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ അവലോകനത്തിൽ പറയുന്നു. മധ്യപ്രദേശിലെ ഛിന്ദ്വാര ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 43 പേരുടെ
ചിന്ദ്വാര∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം നിഷേധിച്ചതിനു പിറകേ, വൈകാരിക പ്രസംഗവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ്. പാർട്ടി പ്രവർത്തകർക്കു മേൽ തന്നെ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുകയാണെങ്കിൽ പാർട്ടിവിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ചിന്ദ്വാരയിലെ ഒരു പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭോപാൽ∙ ബിജെപിയിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ മധ്യപ്രദേശിലെ പൊതുജനങ്ങളും കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേരണമെന്ന് ആഹ്വാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്നാണ് പ്രവർത്തകരോട്
ജബൽപുർ∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥിനെ ബിജെപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. മധ്യപ്രദേശ് മുൻബിജെപി അധ്യക്ഷനും മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയയാണ് കമൽനാഥിനെതിരെ രംഗത്തെത്തിയത്. കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോടായിരുന്നു ബിജെപി
ഭോപാൽ∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിർണായക നീക്കവുമായി കോൺഗ്രസ്. ചിന്ദ്വാര ലോക്സഭാ സീറ്റിൽ നകുൽനാഥ് പാർട്ടി സ്ഥാനാർഥിയാകുമെന്നു പറഞ്ഞാണ് കോൺഗ്രസ് രാഷ്ട്രീയ ക്യാംപുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിന്ദ്വാരയിൽ നകുൽനാഥ് ജനവിധി തേടുമെന്നു മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.
ന്യൂഡൽഹി ∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിനെ സ്വീകരിക്കുന്നതിൽ ബിജെപിക്കു താൽപര്യക്കുറവ്. കോൺഗ്രസിന്റെ പ്രതിഛായയ്ക്ക് കോട്ടമുണ്ടാക്കാം എന്നതിലപ്പുറം കമൽനാഥ് വരുന്നതു കൊണ്ട് ഗുണമില്ലെന്നാണ് ബിജെപി ദേശീയ കൺവൻഷനു ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത പാർട്ടി മുഖ്യമന്ത്രിമാരുടെ യോഗത്തിലുമുയർന്ന അഭിപ്രായം. കമൽനാഥിന്റെ മകൻ നകുൽനാഥിനെ എടുക്കുന്നതിൽ കുഴപ്പമില്ലെന്നാണ് മധ്യപ്രദേശിലെ ബിജെപി നേതാക്കൾ ദേശീയ നേതൃത്വത്തോടു വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡൽഹി ∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാരിൽ ചിലരും ഡൽഹിയിലെത്തി. താൻ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളിൽ അധികം ആവേശം കാണിക്കരുതെന്നു കമൽനാഥ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമൽനാഥ് പാർട്ടി വിടില്ലെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് ഭോപാലിൽ പറഞ്ഞു.
Results 1-10 of 73