Activate your premium subscription today
മുൻ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. 27 വർഷം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽനിന്ന് 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തി.
രാജകുമാരി (ഇടുക്കി)∙ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ ഇറക്കിവിടാനാവില്ലെന്ന് എം.എം.മണി എംഎൽഎ. മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു ഗവൺമെന്റും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെയും കെഎസ്കെടിയുവിന്റെയും സംയുക്താഭിമുഖ്യത്തിൽ വനംവകുപ്പ് ശാന്തൻപാറ സെഷൻ ഓഫിസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.
തൊടുപുഴ ∙ എം.എം.മണി എംഎൽഎക്കെതിരെ വംശീയാധിക്ഷേപവുമായി കോൺഗ്രസ് നേതാവ്. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒ.ആർ.ശശിയാണു വിവാദ പരാമർശം നടത്തിയത്. എം.എം.മണിയുടെ മുഖത്തുനോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെയാണെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. ഡീൻ
തൊടുപുഴ ∙ ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് എംപിയെ എം.എം.മണി എംഎൽഎ പ്രസംഗത്തിനിടെ അധിക്ഷേപിച്ചു. വ്യക്തിപരമായ പരാമർശങ്ങൾ പാടില്ലെന്ന പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് തിങ്കളാഴ്ച വൈകിട്ട് തൂക്കുപാലത്ത് എൽഡിഎഫ് പൊതുയോഗത്തിൽ മണിയുടെ അധിക്ഷേപ പ്രസംഗം. മുൻ എംപി പി.ജെ.കുര്യനെതിരെയും അശ്ലീലച്ചുവ കലർന്ന പരാമർശങ്ങൾ അദ്ദേഹം നടത്തി.
തൊടുപുഴ∙ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ
കുഞ്ചിത്തണ്ണി ∙ എൺപതാം പിറന്നാളാണ് എം.എം.മണിയെന്ന ഇടുക്കിയുടെ മണിയാശാന് ഈ വർഷം. 66 വർഷമായി സിപിഎമ്മിനൊപ്പം നടക്കുന്ന സഖാവ് പക്ഷേ, തിരഞ്ഞെടുപ്പ് നേരിട്ടത് വെറും 4 തവണ മാത്രമാണ്. എന്നാൽ, ഇടുക്കിയുടെ മനസ്സിലേറാൻ തിരഞ്ഞെടുപ്പ് കണക്ക് ആവശ്യമില്ലെന്നും ഇനിയഥവാ വോട്ടു കണക്കിലാണ് കാര്യമെങ്കിൽ കഴിഞ്ഞ
മൂന്നാർ ∙ സിപിഎം വിട്ടു ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം നിലനിൽക്കെ, പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സീനിയർ നേതാക്കൾ രംഗത്തിറങ്ങി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവരാണ് ഇന്നലെ മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ രാജേന്ദ്രനുമായി രണ്ടുമണിക്കൂറോളം ചർച്ച നടത്തിയത്. രാജേന്ദ്രനെ അനുനയിപ്പിക്കാനായി എന്നാണു വിവരം.
മൂന്നാർ ∙ സ്വജീവൻ രക്ഷിക്കാനായി, ആക്രമിക്കാൻ വരുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എം.എം.മണി എംഎൽഎ.അക്രമകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ലെങ്കിൽ വെട്ടുകത്തിയും തൂമ്പയുമായി ജനങ്ങൾ ഇവയെ നേരിടണമെന്നും എം.എം.മണി പറഞ്ഞു.വർധിച്ചു വരുന്ന വന്യമൃഗശല്യം
മൂന്നാർ ∙ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതോടെയാണ് ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ അനുനയ നീക്കവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രൻ വിഷയം ചർച്ച ചെയ്തു. തുടർന്ന് രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള പാർട്ടി നേതാവിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തി. ഈ നേതാവ് വീട്ടിലെത്തി രണ്ടു മണിക്കൂറിലധികം സമയം രാജേന്ദ്രനുമായി ചർച്ച നടത്തി. പാർട്ടിയിൽ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാർട്ടികളിലേക്കു പോകരുതെന്നുമായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം.
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം.മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇച്ചിരി വൈകിയെന്നും കരുണാകരന്റെ മകളായതുകൊണ്ട് ഇത്രയും നാൾ പിടിച്ചുനിന്നെന്നും മണി പറഞ്ഞു. ഇനി കെ. മുരളീധരൻ
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പിടിയിലാവാനുള്ള പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം നേതാവ് എം.എം.മണിയാണെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ഇടുക്കി സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥന് മർദനമേറ്റ സംഭവത്തിനു പിന്നിലെ മുഖ്യ
Results 1-10 of 252