Activate your premium subscription today
ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംവരണവിഷയം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി–എസ്ടി–എസ്സി ഐക്യം തകർത്ത് സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. 1990ൽ ഒബിസി വിഭാഗങ്ങൾക്കു സംവരണം ലഭിച്ചതിനുശേഷം ലോക്സഭയിൽ
മുംൈബ ∙ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപയും സൗജന്യ ബസ് യാത്രയും അനുവദിക്കുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചു. തൊഴിൽരഹിത യുവജനങ്ങൾക്ക് പ്രതിമാസം 4000 രൂപ നൽകും. മൂന്നു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും ഉറപ്പ് നൽകി. 25 ലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കും. 50 ശതമാനം സംവരണം എന്ന നിയന്ത്രണം നീക്കി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവർ അണി ചേർന്നതോടെ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒൗദ്യോഗിക തുട ക്കമായി.
ഷിംല∙ ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമടക്കം പിരിച്ചു വിട്ടിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. എഐസിസിയുടെ കത്ത് പുറത്തു വന്നു.
ന്യൂഡൽഹി ∙ പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകരുതെന്നു സംസ്ഥാന ഘടകങ്ങൾക്കു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ താക്കീത്. അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണെങ്കിലും നടപ്പാക്കുന്നത് അസാധ്യമാണെന്നു കോൺഗ്രസ് ഇപ്പോൾ തിരിച്ചറിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖർഗെയും ജില്ലയിലെത്തിയത് ഒരുമിച്ച്.രാവിലെ ഏഴോടെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ കണ്ണൂരിലെത്തിയ ഇരുവരും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പറന്നു. പത്തോടെ ബത്തേരി ഹെലിപാഡിൽ എത്തി. പിന്നീട് സോണിയ
ന്യൂഡൽഹി∙ ഹരിയാനയിലെ തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി∙ സിഐഎസ്എഫ്, സെൻട്രൽ പബ്ലിക്ക് വർക്സ് വിഭാഗം, ടാറ്റാ പ്രോജക്ട് എന്നിവയിലെ ഉദ്യോഗസ്ഥർ തന്നെ അറിയിക്കാതെ പാർലമെന്റിലെ തന്റെ മുറിയിൽ പ്രവേശിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കത്തയച്ചു. ‘‘ഇത് അസാധാരണമായ ഒരു സംഭവവികാസമാണ്. എംപി എന്ന നിലയിലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും എനിക്ക് ചേംബർ അനുവദിച്ചിരിക്കുന്ന നിയമങ്ങളുടെയും പദവികളുടെയും നഗ്നമായ ലംഘനമാണ് ഇത്’’ – ഖർഗെ കത്തിൽ ആരോപിക്കുന്നു.
കഠ്വ∙ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ന്യൂഡൽഹി∙ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിൽ എതിർപ്പുമായി പ്രതിപക്ഷം. ഒരു ജനാധിപത്യ രാജ്യത്ത് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് പ്രായോഗികമല്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ‘‘ഇതിനോട് യോജിക്കാനാവില്ല. ജനാധിപത്യ രാജ്യത്ത് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമല്ല. ജനാധിപത്യം നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത് അനിവാര്യമാണ്’’– മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം പ്രായോഗികമല്ലെന്നു കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും പറഞ്ഞു. ‘‘ഇത് പ്രായോഗികമല്ല. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവരുടെ ശ്രമം’’– കെ.സി.വേണുഗോപാൽ വിശദീകരിച്ചു.
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ ഹരിയാന മഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബൻ എന്നിവരും ഖർഗെയ്ക്കൊപ്പം ഡൽഹിയിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.
Results 1-10 of 510