Activate your premium subscription today
താമരശേരി∙ വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ എംപി. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണെന്നു മുഖ്യമന്ത്രി പറയുമ്പോൾ എന്തിനാണ് വഖഫ് നിയമഭേദഗതിയെ സർക്കാർ എതിർക്കുന്നതെന്നു വ്യക്തമാക്കണം. നിയമസഭയിൽ ഒരു നിലപാടും
കൽപറ്റ∙ രാജ്യത്ത് ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്നും ഏത് സീറ്റിലും ബിജെപിക്ക് മത്സരിച്ച് വിജയിക്കാനാവുമെന്നും ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍. വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി∙ കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ തകർന്നെന്നു സമീപകാല രാഷ്ട്രീയ സംഭവങ്ങൾ വ്യക്തമാക്കുന്നതായി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പാർട്ടി സംസ്ഥാന നേതൃയോഗത്തിലും മെംബർഷിപ് ക്യാംപെയ്ൻ വിലയിരുത്തൽ യോഗത്തിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലായതോടെ പാർട്ടിയിൽ നിന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഇപ്പോൾ പുറത്താക്കപ്പെട്ടതോടെ സത്യം തുറന്ന് പറയുന്ന ഇ.പി. ജയരാജൻ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
തിരുവനന്തപുരം∙ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഇ.പി.ജയരാജന് പാര്‍ട്ടിയോട് ഇടഞ്ഞുതന്നെ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി പങ്കെടുക്കുന്നില്ല. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ജയരാജന്. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി നാട്ടിലേക്കു മടങ്ങുകയായിരുന്നു.
തൃശൂർ ∙ തിരഞ്ഞെടുപ്പു കാലത്ത് ഇ.പി.ജയരാജനെ സംരക്ഷിച്ച പാർട്ടി ഇപ്പോൾ അദ്ദേഹത്തിൽ എന്തുകുഴപ്പമാണു കണ്ടെത്തിയതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രകാശ് ജാവഡേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രമന്ത്രിയല്ലാത്ത ജാവഡേക്കറെ എന്തിനാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി കാണുന്നത്. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജൻ ജാവഡേക്കറെ കണ്ടത്. കേസുകൾ ദുർബലപ്പെടുത്താനാണ് ആ കൂടിക്കാഴ്ച. സിപിഎം നേതാക്കൾക്കെല്ലാം ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. തിരഞ്ഞെടുപ്പു കാലത്ത് ഇവിടത്തെ നേതാക്കളുടെ കഴുത്തിനു പിടിച്ച ഇ.ഡി ഇപ്പോൾ എവിടെയാണ്?. കരുവന്നൂർ എന്തായി?.
തിരുവനന്തപുരം∙ സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും വിമർശനമുയർന്നു.
ന്യൂഡൽഹി∙ കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി നൽകിയെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ചുവെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. ബിജെപി പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ വിജയമെന്നും ജാവഡേക്കര്‍ പറഞ്ഞു. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ കേരളത്തിൽ ബിജെപി 5 സീറ്റിൽ വിജയിക്കുമെന്ന് ആവർത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. 20 ശതമാനത്തിനു മുകളിൽ വോട്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്തു പോയതെന്നു വെളിപ്പെടുത്തണം. എവിടെയാണു പോകുന്നത്, ആരൊക്കെയാണ് കാണുന്നത് എന്നതെല്ലാം രഹസ്യമാണ്.
Results 1-10 of 96