കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും. കർണാടകയിലെ മണ്ഡ്യ ജില്ലയിൽ 1932 മേയ് 1ന് ജനനം. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രി. 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രി. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണർ. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായിരുന്നു. 2023ൽ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നു ബിജെപിയിൽ ചേർന്നു. 2023 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. 2024 ഡിസംബർ 10ന് അന്തരിച്ചു.