Activate your premium subscription today
സൂറത്ത് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി ബിജെപി വിജയിച്ചത് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന സ്വർണപ്രതിമ. സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.
കോവിഡിനു ശമനമുണ്ടായപ്പോൾ വാർത്തകളുടെ കുത്തൊഴുക്കാണു രാജ്യം കണ്ടത്. നേട്ടങ്ങളും സന്തോഷങ്ങളും വിവാദങ്ങളും വേർപിരിയലുകളും അട്ടിമറികളും തിരിച്ചടികളും പലകുറി തലക്കെട്ടുകളായി. ആരോപണ പ്രത്യാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. വായനക്കാർക്കു വരുംകാലവും ഓർത്തിരിക്കാവുന്ന സംഭവബഹുലമായ വാർത്താവർഷമാണു
‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.
ന്യൂഡൽഹി ∙ ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. 16 മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ ചുമതലയേറ്റത്. 11 പേർക്കു കാബിനറ്റ് പദവിയുണ്ട്. മുൻ സർക്കാരിലെ 7 മന്ത്രിമാർ പുതിയ സഭയിലുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി മുഖ്യമന്ത്രിമാർ
അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാബിനറ്റ് റാങ്കുള്ള എട്ടു പേർ ഉൾപ്പെടെ 16 മന്ത്രിമാരും
അഹമ്മദാബാദ്∙ ഗുജറാത്തിൽ വിജയിച്ച ആംആദ്മി പാർട്ടിയുടെ 5 എംഎൽഎമാരിൽ 3 പേർ ബിജെപിയിൽ ചേരുമെന്ന് വാർത്ത. ജുനഗഡ് ജില്ലയിലെ വിശ്വദാർ മണ്ഡലത്തിൽനിന്നു ജയിച്ച ഭൂപത് ഭയാനിയുടെ പേരാണ് ഇതിൽ പ്രധാനം. എന്നാൽ വാർത്ത ഭൂപത് നിഷേധിച്ചു.
പിറന്നാൾ സമ്മാനം ഗംഭീരമായി. കേവലം 10 വയസ്സു മാത്രം പ്രായമുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) ജന്മദിനാഘോഷ സമ്മാനമായി ലഭിച്ചത് ദേശീയ പാർട്ടിയെന്ന ബഹുമതി. ഡൽഹി മുഖ്യമന്ത്രി കസേരയിൽനിന്ന് പ്രധാനമന്ത്രി കസേരയിലേക്കുള്ള അരവിന്ദ് കേജ്രിവാളിന്റെ പ്രയാണത്തിന്റെ തുടക്കമാണ് ഇതെന്ന് എഎപി നേതാക്കളും പ്രവർത്തകരും പ്രഖ്യാപിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും അടക്കിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി സ്ഥാപകനുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസക്തി വർധിക്കുകയാണോ...? ഇന്ത്യ മുഴുവൻ സാന്നിധ്യമുള്ള കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനു സാധിക്കാത്തത് ഞങ്ങളുടെ നേതാവിനു സാധിക്കുമെന്ന് പ്രഖ്യാപിക്കാൻ എഎപിയുടെ നേതാക്കൾക്ക് കരുത്തു പകരുന്നത് എന്താണ്? ബിജെപിയുടെ കുത്തക തകർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ അധികാരം പിടിച്ചതും ഗുജറാത്തിൽ ഏകദേശം 12 ശതമാനം വോട്ടുവിഹിതം നേടിയതും ആം ആദ്മി പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതെങ്കിലും തരത്തിൽ മേൽക്കോയ്മ നൽകുന്നുണ്ടോ? ചോദ്യങ്ങൾ ഏറെയാണ്. പക്ഷേ ഉത്തരങ്ങൾ അത്ര ലളിതമല്ല.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് നേടുകയും അഞ്ച് സീറ്റിൽ വിജയിച്ച് സാന്നിധ്യം അറിയിക്കുകയും ചെയ്ത ആംആദ്മി പാർട്ടി(എഎപി)ക്ക് വൻ തിരിച്ചടി. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും നിരന്തരം ബിജെപിയുമായി സമ്പർക്കത്തിലാണെന്നും വൈകാതെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. 10% സീറ്റുകൾ വേണമെന്ന ചട്ടം സ്പീക്കർ നടപ്പാക്കിയാൽ 182 ൽ 17 സീറ്റ് മാത്രമുള്ള കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. ഒരു സീറ്റ് കൂടി നേടിയിരുന്നെങ്കിൽ പദവി അവകാശപ്പെടാമായിരുന്നു. സംസ്ഥാനത്ത് പിടിമുറുക്കാൻ ആം ആദ്മി ശ്രമിക്കുന്ന
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2002–ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ആഭ്യന്തര അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പെരുമാറ്റ ചട്ട ലംഘനമില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. അക്രമം പതിവാക്കിയിരുന്നവർ 2002–ൽ പാഠം പഠിച്ചതോടെ പിന്നീട് ആ വഴി വന്നിട്ടില്ലെന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.
Results 1-10 of 147