Activate your premium subscription today
അഴകളവുകൾക്കു ‘കോടി’പുണ്യം നൽകുന്ന ബോളിവുഡ് സിനിമാലോകത്ത് സീറോസൈസിനും സെക്സ് അപ്പീലിനും അപ്പുറം നിലപാടുകളുടെ ധാർഷ്ഠ്യം കൊണ്ടും തന്റേടംകൊണ്ടും ശ്രദ്ധേയയായ ഫൈറ്റർ ഗേൾ. ഹിമാചൽ പ്രദേശിലെ ബംബ്ലാ എന്ന ചെറിയ പട്ടണത്തിൽ ഒരു സാധാരണകുടുംബത്തിൽ ജനിച്ച അതിസാധാരണ പെൺകുട്ടി. പേര് കങ്കണ റനൗട്ട്. ബോളിവുഡിന്റെ ബ്യൂട്ടി ക്വീൻ പരിവേഷത്തിനുമപ്പുറം അവളിപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹോട്ട് ചെയറിലേക്കുകൂടി എത്തിപ്പെട്ടിരിക്കുന്നു. ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ മണ്ഡിയിൽ, മുൻ മുഖ്യമന്ത്രിയുടെ മകനെ 74,755 വോട്ടിനാണ് കങ്കണ നിലംപരിശാക്കിയത്. കോൺഗ്രസിന്റെ സിറ്റിങ് എംപിയായിരുന്ന പ്രതിഭാ സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്ങായിരുന്നു ബിജെപി സ്ഥാനാർഥിയായ കങ്കണയിൽനിന്ന് തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ ഈ വലിയ നേട്ടത്തിന്റെ തിളക്കത്തിനിടയിലും കഠിനാധ്വാനത്തിന്റെയും അതികഠിനമായ പരീക്ഷണങ്ങളുടെയും ഏറെ കഥകൾ പറയാനുണ്ട് കങ്കണയ്ക്ക്. അമ്മ സ്കൂൾ ടീച്ചർ. അച്ഛൻ ബിസിനസുകാരൻ. അവരുടെ വീട്ടിലെ കുട്ടിത്തെമ്മാടിയായിരുന്നു കങ്കണ. പഠിപ്പിച്ചു ഡോക്ടറാക്കണമെന്നായിരുന്നു വീട്ടുകാരുടെ മോഹം. ‘‘ആ മോഹം നടക്കില്ല, എനിക്ക് എന്റേതായ ആഗ്രഹങ്ങളുണ്ട്.’’ മകളുടെ മറുപടി കേട്ട് അച്ഛൻ അവളുടെ മുഖത്തു തല്ലി. ‘‘ ഇനി തല്ലിയാൽ ഞാൻ അച്ഛനെ തിരിച്ചുതല്ലും’’ ധാർഷ്ഠ്യത്തോടെയുള്ള ആ മറുപടിയിലായിരുന്നു ഇന്നു കാണുന്ന കങ്കണ എന്ന ‘തന്റേടി’യുടെ തുടക്കം. പ്ലസ്ടു കഴിഞ്ഞയുടൻ കങ്കണ വീടുമായി പിണങ്ങി ഡൽഹിയിലേക്കു വണ്ടികയറി. മോഡൽ ആകാനുള്ള ആഗ്രഹവും പരിശ്രമവും കാരണം പല വാതിലുകളിലും മുട്ടി. ‘ബ്രഡും അച്ചാറും മാത്രം കഴിച്ച് ഷെയർ ബെഡിൽ കഴിഞ്ഞ നാളുകളെ’ന്നാണ് കങ്കണ തന്നെ ആ ദിവസങ്ങളെക്കുറിച്ച് ഓർമിക്കുന്നത്. സിനിമയിൽ ചാൻസ് തേടി ഒറ്റയ്ക്കു
ന്യൂഡൽഹി∙ ദേശീയ തലത്തിൽ പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ലെങ്കിലും, 5 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂർണ ആധിപത്യവുമായി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെയും രാജ്യതലസ്ഥാനമായ ഡൽഹി, ആൻഡമാൻ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളിലും എൻഡിഎ മുന്നേറുന്നു.
Results 1-2