Activate your premium subscription today
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള 2 ബില്ലുകൾ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് വിവരം. ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
കൊച്ചി∙ കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഗ്രൂപ്പ് പ്രവർത്തനം അംഗീകരിക്കില്ലെന്നും സമന്വയത്തിന്റെ പാതയാണ് നേതൃത്വം സ്വീകരിക്കുക എന്നും യോഗത്തിൽ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും യോഗത്തിൽ വ്യക്തമാക്കി. അതേ സമയം, പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് കാര്യമായ ചർച്ചകൾ യോഗത്തിലുണ്ടായില്ല എന്നാണ് വിവരം.
ഇതുവരെ ഭരണപക്ഷത്തോ പ്രധാനപ്രതിപക്ഷനിരയിലോ വന്നിട്ടില്ലാത്ത ഒരു പാർട്ടിയും അവർ നയിക്കുന്ന മുന്നണിയും ശ്രീലങ്കയിൽ അധികാരമേറ്റെടുത്തിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സംസ്കാരം കൊണ്ടുവരുമെന്ന ജെവിപി എന്ന ജനതാ വിമുക്തി പെരമുനയുടെ വാഗ്ദാനമാണ് ശ്രീലങ്കൻ ജനത സ്വീകരിച്ചത്. അനുര ദിസനായകെ (55) രാജ്യത്തെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മുംബൈ∙ വോട്ടിങ് യന്ത്രം (ഇവിഎം) തനിക്ക് ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെട്ടയാൾക്കെതിരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. സഈദ് ഷുജ എന്നയാൾക്കെതിരെയാണ് കേസ്.
ഡബ്ലിൻ ∙ അയര്‍ലൻഡ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
ഡബ്ലിൻ ∙ അയർലൻഡിലെ മലയാളി സ്ഥാനാർഥി മഞ്ജു ദേവിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം.
ഡബ്ലിൻ ∙ മൂന്നാഴ്ച നീണ്ടുനിന്ന പ്രചരണങ്ങള്‍ക്ക് ശേഷം അയര്‍ലൻഡിൽ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു.
ഡബ്ലിൻ ∙ അയർലൻഡിൽ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ത്ഥികളുമായി 30 പാർട്ടികൾ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച
കോഴിക്കോട്∙ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ കല്ലേറ്. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണു വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലാണു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണു മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണു വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോൺഗ്രസ് ആരോപിച്ചു. പൊതുതിരഞ്ഞെടുപ്പിനു സമാനമായ വാശിയോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ്.
Results 1-10 of 337