Activate your premium subscription today
മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.
ശ്രീനഗർ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതിന് കാരണം സുരക്ഷാകാരണങ്ങളാണെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2019–ലെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനസമയത്ത് പറഞ്ഞ കാര്യങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. Read More:ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; വോട്ടെടുപ്പ്
Results 1-2