Activate your premium subscription today
ബെംഗളൂരു ∙ കോടികളുടെ അനധികൃത പണമിടപാട് കേസില് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജി വച്ചു. കർണാടക മഹർഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിലെ ആദ്യ രാജി. മുഖ്യമന്ത്രിയും
പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണു ഡി.കെ.ശിവകുമാർ. രാഷ്ട്രീയത്തിലും ജീവിതത്തിലും ലക്ഷണമൊത്ത പോരാളി. 2002ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിൽ കൊണ്ടുവന്നു താമസിപ്പിച്ചു വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ താഴെ വീഴാതെ കാത്ത ഡികെ 2017 ഓഗസ്റ്റിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 42 കോൺഗ്രസ് എംഎൽഎമാരെ ബെംഗളുരൂവിലെത്തിച്ച് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. 66 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുമായി കർണാടകയിൽ അധികാരത്തിലെത്തിയതു കർണാടക പിസിസി അധ്യക്ഷനായ ഡികെയുടെ ചിറകിലേറിയാണ്. കർണാടകയിൽ മാത്രമല്ല, ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം കോൺഗ്രസിന്റെ സുപ്രധാന കരുനീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ഡി.കെ.ശിവകുമാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെക്കുറിച്ചും സംസാരിക്കുകയാണിവിടെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ശിവകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ നയം വ്യക്തമാക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞ ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് 3 സംസ്ഥാനങ്ങളിലെ വലിയ ജയവും തെലങ്കാനയിലെ വളർച്ചയും. തെലങ്കാനയിലെ പ്രതീക്ഷിത വിജയത്തിലൊതുങ്ങിയ കോൺഗ്രസിനു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ ഒരുമിച്ചുനിർത്താൻതന്നെ ഇനി ഏറെ അധ്വാനിക്കണം.
തെലങ്കാനയിൽ കര്ണാടകയ്ക്കെന്താണു കാര്യം? കാര്യമുണ്ടെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാന മുഴുവൻ ഇപ്പോൾ ചർച്ച കർണാടകയാണ്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷമായ ബിജെപിയും കര്ണാടകയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ചേർത്തു പിടിക്കുകയാണ് മറ്റൊരു പ്രതിപക്ഷ പാർട്ടിയായ കോണ്ഗ്രസ്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട് ഒരു വാഗ്ദാനവും നടപ്പാക്കാതെ ജനത്തെ പറ്റിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരെന്ന് മറ്റു രണ്ടു പാർട്ടികളും ആരോപിക്കുന്നു. അതോടെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി കർണാടക. എല്ലാ പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പു വിഷയവും ഇതുതന്നെ. എന്തുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിഷയമായി വളർന്നിരിക്കുന്നത്? തെലങ്കാനയിലെ കോൺഗ്രസിന് കർണാടക വോട്ടു കൊണ്ടുവരുമോ അതോ തളർത്തുമോ?
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് വേഗത്തിലാക്കി. 3 സംസ്ഥാനങ്ങളിലെ ഒട്ടേറെ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബിജെപി മുന്നിലെത്തിയിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു കോൺഗ്രസായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കർണാടക മോഡൽ പിന്തുടരാനായിരുന്നു പാർട്ടി തീരുമാനമെങ്കിലും സ്ഥാനാർഥി നിർണയത്തിൽ അതു നടന്നില്ല.
ബെംഗളൂരു∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ മണ്ഡലത്തിലെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബെളഗാവിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക്
മൈസൂരു∙ തിരഞ്ഞെടുപ്പിന് മുൻപ് തേപ്പുപെട്ടിയും കുക്കറും വിതരണം ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രിയുടെ മകന്റെ പ്രസ്താവന വിവാദത്തിൽ. അലക്ക് ജോലി ചെയ്തു ജീവിക്കുന്ന മഡിവാള വിഭാഗത്തിൽപ്പെട്ടവർക്ക് തേപ്പു പെട്ടിയും കുക്കറും
പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഹിന്ദുമത നേതാക്കളുടെ ‘ധർമസംവാദം’ സംഘടിപ്പിച്ചും ശംഖുനാദം മുഴക്കി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയും മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് ശ്രമിച്ചത് കോൺഗ്രസിന്റെ പ്രതിഛായ മാറ്റാനാണ്; ഹൈന്ദവ വിരുദ്ധ പാർട്ടിയെന്ന ആരോപണം ചെറുക്കാനും.
ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കാനായി 52,000 കോടി രൂപ ചെലവഴിക്കുമെന്നു കർണാടക. നിയമസഭയിൽ തന്റെ 14–ാം ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. 1.3 കോടി കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നാണു സർക്കാരിന്റെ
ന്യൂഡൽഹി ∙ പി.സി.വിഷ്ണുനാഥിനെ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കോൺഗ്രസ് ദേശീയ നേതൃത്വം നിയമിച്ചു. കർണാടകയുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിച്ചിരുന്നു. കർണാടകയിലെ വിജയത്തിനു പിന്നാലെയാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന ദൗത്യത്തിലും ഹൈക്കമാൻഡ് വിഷ്ണുനാഥിനെ ഉൾപ്പെടുത്തിയത്. വിവിധ പിസിസികളുടെ പ്രസിഡന്റുമാരായി ശക്തിസിങ് ഗോഹിൽ (ഗുജറാത്ത്), വി.വൈത്തിലിംഗം (പുതുച്ചേരി), വർഷ ഗെയ്ക്വാദ് (മുംബൈ) എന്നിവരെ നിയമിച്ചു. ഡൽഹി, ഹരിയാന എന്നിവയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി ദീപക് ബാബറിയയെ നിയമിച്ചു.
Results 1-10 of 406