ADVERTISEMENT

ബെംഗളൂരു ∙ കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജി ‌വച്ചു. കർണാടക മഹർ‌ഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിലെ ആദ്യ രാജി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ.ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

വാൽമീകി കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിന്‍റെ ആത്മഹത്യയെ തുടർന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ഉയർന്നുവന്നത്. ആത്മഹത്യക്കുറിപ്പിൽ,  ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയിൽ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി ‌പ്രവർത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതായി പറയുന്നുണ്ട്. മന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പേരുകളും പറയുന്നുണ്ട്. കേസിൽ വാൽമീകി കോർപറേഷന്‍ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Karnataka Minister B. Nagendra Resigns Amid Illegal Money Transfer Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com