Activate your premium subscription today
കൊൽക്കത ്ത∙ ത്രിപുര നിയമസഭാ സ്പീക്കറായി ബിജെപി എംഎൽഎ ബിശ്വ ബന്ധു സെൻ തിരഞ്ഞെടുക്കപ്പെട്ടു. സെന്നിന് 32 വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയും കോൺഗ്രസ് എംഎൽഎയുമായ ഗോപാൽ ചന്ദ്ര റോയിക്ക് 14 വോട്ട് ലഭിച്ചു. സിപിഎം-കോൺഗ്രസ് സംയുക്ത സ്ഥാനാർഥിക്കു പിന്തുണ നൽകിയിരുന്ന തിപ്ര മോത്ത അവസാന നിമിഷം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കഴിഞ്ഞ നിയമസഭയിൽ ഡപ്യൂട്ടി സ്പീക്കറായിരുന്ന സെൻ മുൻ കോൺഗ്രസ് നേതാവാണ്.
കൊൽക്കത്ത ∙ ത്രിപുരയിൽ നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കു തിപ്ര മോത്ത, സിപിഎം, കോൺഗ്രസ് സംയുക്ത സ്ഥാനാർഥി മത്സരിക്കും. കോൺഗ്രസിന്റെ മുതിർന്ന എംഎൽഎ ഗോപാൽ ചന്ദ്ര റോയ് ആണു സംയുക്ത സ്ഥാനാർഥി. പ്രതിപക്ഷപാർട്ടികളിൽ കോൺഗ്രസിനാണ് ഏറ്റവും കുറച്ചു സീറ്റെങ്കിലും സ്പീക്കർ പദവിയിൽ മത്സരിക്കാൻ കോൺഗ്രസിനു പിന്തുണ നൽകുകയായിരുന്നു മറ്റു പാർട്ടികൾ.
അഗർത്തല ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം നടത്തിയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അക്രമികൾ ആരായാലും രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാൻ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ നിർദേശിച്ചതായി ഡിജിപി അമിതാഭ് രഞ്ജൻ പറഞ്ഞു.
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ബജറ്റും ധനബില്ലും വിവിധ മന്ത്രാലയങ്ങളുടെ ഉപധനാഭ്യർഥനകളും പാസാക്കും. ഏതാനും ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസ്സാക്കിയിരുന്നു. ചർച്ചകൾക്ക് ധനമന്ത്രി മറുപടിയും പറഞ്ഞു.
അഗർത്തല∙ ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപി എളമരം കരീം രംഗത്ത്. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു.
അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ (70) അധികാരമേറ്റു. 8 ബിജെപി മന്ത്രിമാരും ഘടകകക്ഷിയായ ഐപിഎഫ്ടിയുടെ ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡൽഹി ∙ ത്രിപുരയിൽ മണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതോടെ സംസ്ഥാനത്ത് മത്സരിച്ചു ജയിച്ച കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിന്റെ രാഷ്ട്രീയ ഭാവി വീണ്ടും ചർച്ചയാവുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ത്രിപുരയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചിട്ടുണ്ട്.
അഗർത്തല∙ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ വീണ്ടും ചുമതലയേറ്റു. എട്ടു മന്ത്രിമാരും ഇന്നത്തെ ചടങ്ങിൽ ഗവർണർ സത്യദേയേ നാരായൻ ആര്യയിൽനിന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്രര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർക്കൊപ്പം
അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ നാളെ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
അഗർത്തല∙ മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബിജെപി എംഎൽഎമാരുടെ യോഗത്തിലാണു തീരുമാനം. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന കാര്യത്തിൽ തുടർന്ന ആശയക്കുഴപ്പത്തിനു വിരാമമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
Results 1-10 of 75