Activate your premium subscription today
ന്യൂഡൽഹി ∙ ആലപ്പുഴ എംപിയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അധ്യക്ഷനായി നിയമിച്ചു. വേണുഗോപാൽ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഈ മാസമാദ്യം സമിതി പുനഃസംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ അധീർ രഞ്ജൻ ചൗധരിയായിരുന്നു അധ്യക്ഷൻ.
കൊൽക്കത്ത∙ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം അധിർ രഞ്ജൻ ചൗധരി രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന്റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന പിസിസി യോഗത്തിനു ശേഷമാണ് ചൗധരിയുടെ രാജി പ്രഖ്യാപനം. എന്നാൽ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനം വ്യക്തമല്ല.
മുംബൈ / കൊൽക്കത്ത ∙ മമത ബാനർജിയുമായുള്ള സഖ്യം സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാട് തീരുമാനിക്കാൻ ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിക്ക് അധികാരമില്ലെന്നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഹൈക്കമാൻഡാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് അംഗീകരിക്കാൻ കഴിയാത്തവർ പുറത്തുപോകേണ്ടിവരുമെന്നും അധീറിനുള്ള താക്കീതെന്ന മട്ടിൽ ഖർഗെ വ്യക്തമാക്കി.
കൊൽക്കത്ത∙ കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗാൾ കോൺഗ്രസ് ഘടകം. ബംഗാളിൽ ഇന്ത്യ മുന്നണിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറിയ മമത ബാനർജിയെ താൻ വിശ്വസിക്കുന്നില്ലെന്നാണ് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ‘‘ഞാൻ
കൊൽക്കത്ത∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻചൗധരി നടത്തിയ പ്രസംഗം വിവാദത്തിൽ. തൃണമൂലിനു വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർരഞ്ജൻ ചൗധരിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ‘‘ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും
കൊൽക്കത്ത ∙ നീണ്ട 48 വർഷമായി ബംഗാളിൽ അധികാരത്തിന് പുറത്താണ് കോൺഗ്രസ്. പക്ഷേ, കീഴടങ്ങാത്ത കരുത്തിന്റെ പര്യായം കൂടിയാണ് ഇവിടെ കോൺഗ്രസ്. ബിജെപിയുടെ കുതിപ്പു കണ്ട 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ഒറ്റ സീറ്റ് പോലും ജയിക്കാതിരുന്നപ്പോഴും 2 സീറ്റ് നേടാൻ കോൺഗ്രസിന് കഴിഞ്ഞു.
ന്യൂഡൽഹി ∙ വരുൺ ഗാന്ധിയെ കോണ്ഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. വരുണിനെ ബിജെപി ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ്. അദ്ദേഹത്തിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. വരുൺ നല്ല പ്രതിഛായയുള്ള.ആളാണെന്നും അധിർ ചൗധരി പറഞ്ഞു. ‘‘വരുൺ ഗാന്ധി
‘സൗരവ് ഗാംഗുലിയെ എങ്ങനെ നിങ്ങൾ കാണുന്നുവോ അതുപോലെ വേണം യൂസുഫ് പഠാനെയും കാണാൻ. യൂസുഫ് പഠാൻ ഇത്തവണ ബഹാരംപൂർ പിടിച്ചെടുക്കും’– ബഹാരംപുരിലെ ന്യൂജെൻ ഹാങ്ഔട്ടായ കെറ്റ് ലി ടീറ്റേറിയയിൽ രാത്രി എട്ടിന് തിങ്ങി നിറഞ്ഞ ചെറുപ്പക്കാരോടുള്ള തൃണമൂൽ നേതാവിന്റെ വാക്കുകളാണിത്. ബംഗാളിന്റെ വികാരമാണ് ‘ദാദാ’ എന്നു വിളിപ്പേരുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സൗരവിനോടുള്ള അതേ സ്നേഹം യൂസുഫ് പഠാനും നൽകണമെന്നാണു തൃണമൂൽ ആവശ്യപ്പെടുന്നത്. മുർഷിദാബാദ് ജില്ലയിലെ ബഹാരംപുർ മണ്ഡലത്തെ ഇളക്കിമറിച്ചാണു തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി യൂസുഫ് പഠാന്റെ പര്യടനം.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരെ ശുപാർശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ശുപാർശ രാഷ്ട്രപതിക്കു കൈമാറിയത്. അധീറിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം.
കൊൽക്കത്ത ∙ ബിജെപിയെ വീഴ്ത്താൻ ലക്ഷ്യമിട്ടു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കാൻ ഒപ്പംനിന്ന തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം. തൃണമൂലുമായുള്ള സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞപ്പോൾ, വ്യത്യസ്ത അഭിപ്രായമാണു ബംഗാൾ കോൺഗ്രസ് പ്രസിഡന്റും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി പങ്കുവച്ചത്. ഇതോടെ സഖ്യസാധ്യത വീണ്ടും പ്രതിസന്ധിയിലായി.
Results 1-10 of 42