Activate your premium subscription today
കോട്ടയം∙ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1.37 ലക്ഷം രൂപ. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംസ്ഥാനത്തിന്റെ കേന്ദ്രവിരുദ്ധ സമരം. പ്രതിനിധികളുടെ താമസത്തിനായി 1,37,650 രൂപ ചെലവായതായി വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് മറുപടി നൽകി.
തിരുവനന്തപുരം ∙ മുൻ എംപിയും സിപിഎം നേതാവുമായ എ.സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണു മാറ്റം. മന്ത്രിയുടെ കൂടി ആവശ്യപ്രകാരമാണ് തീരുമാനം. വകുപ്പിൽ മന്ത്രിയെ മറികടന്ന് സമ്പത്ത് പല കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിലനിന്നിരുന്നു.
തിരുവനന്തപുരം∙ ദേവസ്വം വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മുൻ എംപി എ.സമ്പത്തിനെ നീക്കി. മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. കെജിഒഎ നേതാവായിരുന്ന ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽനിന്ന് എ.സമ്പത്ത് ഒഴിയുന്നു. എകെജി സെന്ററിലെത്തി തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു | A Sampath | Kerala Special Representative in Delhi | resigns | CPM | Manorama Online
ന്യൂഡൽഹി∙ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ വീട്ടിലിരുന്നു ശമ്പളമായി ൈകപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സമ്പത്ത് നാട്ടിലാണ് CPM, A Sampath, Manorama News, breaking news, malayalam news.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ.വി.തോമസ് ശമ്പളമല്ല, ഓണറേറിയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഓണറേറിയം എത്രയെന്നു വ്യക്തമാക്കിയില്ല.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻപു പ്രവർത്തിച്ച എ.സമ്പത്തിനും സംഘത്തിനുമായി 20 മാസം കൊണ്ട് ചെലവഴിച്ചത് 7.26 കോടി രൂപ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സമ്പത്തിനെ കാബിനറ്റ് റാങ്കിലാണു നിയമിച്ചത്. 20 മാസം പദവി വഹിച്ചു. 4 പഴ്സനൽ സ്റ്റാഫിനെയും ദിവസ വേതന അടിസ്ഥാനത്തിൽ 6 പേരെയും നൽകി. ആകെ ചെലവ് 7.26 കോടി. ശമ്പളം മാത്രം 4.62കോടി. ദിവസ വേതനമായി 23.45 ലക്ഷവും ചെലവായി. 19.45 ലക്ഷമായിരുന്നു യാത്രാ ചെലവ്. ഓഫിസ് ചെലവ്, അതിഥി സൽക്കാരം, വാഹന അറ്റകുറ്റപ്പണി, ഇന്ധനം തുടങ്ങിയ ഇനങ്ങളിലും ലക്ഷങ്ങൾ ചെലവായി.
തിരുവനന്തപുരം ∙ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി.തോമസിനെ നിയമിക്കാനുള്ള തീരുമാനം, സർക്കാരിന് അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ആക്ഷേപം. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് കെ.വി.തോമസിനെ നിയമിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ 20 മാസം പ്രവർത്തിച്ച മുൻ എംപി എ.സമ്പത്തിനും സഹായിച്ച സംഘത്തിനുമായി സംസ്ഥാനം ചെലവിട്ടത് 7.26 കോടി രൂപ. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു നിയമസഭയിൽ സർക്കാർ മറുപടി നൽകാൻ മടിക്കുമ്പോഴാണ് 2019–20, 2020–21 വർഷങ്ങളിലെ വരവു ചെലവു കണക്കുകളിൽനിന്നു വിവരം പുറത്തായത്. | A. Sampath | Manorama News
തിരുവനന്തപുരം∙ എ.സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സമ്പത്ത് സംഘടനയിൽ സജീവമല്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പാറശാലയിൽ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ നേതാവ് കെ.പി.പ്രമോഷ് അടക്കം 9 | A Sampath | CPM | CPM Thiruvananthapuram district committee | Manorama Online
Results 1-10 of 11