Activate your premium subscription today
2022ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചികിത്സയ്ക്കായി പൊതുവേദികളില്‍നിന്നു മാറിനിന്ന സമയം. ഖമനയിയുടെ അസാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് അടക്കംപറച്ചിലുകളുണ്ടായി. അന്ന് 83 വയസ്സായിരുന്ന ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച സജീവമായി.
ജറുസലം ∙ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ ഉൾമേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ ആക്രമണം വ്യാപിപ്പിച്ചു. മൂന്നാഴ്ചയിലേറെയായി 3 പട്ടണങ്ങളിലായി ഒരുലക്ഷത്തിലേറെ പലസ്തീൻകാരെയാണു സൈന്യം വളഞ്ഞുവച്ചിരിക്കുന്നത്. സഹായവിതരണം നിലച്ചതോടെ ജനങ്ങൾ പട്ടിണിയിലും കടുത്ത ദുരിതത്തിലുമാണെന്ന് സന്നദ്ധസംഘടനകൾ പറഞ്ഞു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 43,000 കവിഞ്ഞു.
ന്യൂഡൽഹി ∙ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പരാമർശത്തെ ഇന്ത്യ അപലപിച്ചു. ഖമനയിയുടെ പരാമർശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷ വിഷയത്തിൽ മറ്റുള്ളവരെപ്പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങൾ അതിനു മുൻപു സ്വന്തം നില പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
Results 1-3