Activate your premium subscription today
മുംബൈ ∙ പ്രധാനമന്ത്രി പങ്കെടുത്ത മഹാരാഷ്ട്രയിലെ ചടങ്ങിൽ നിന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വീണ്ടും അകലം പാലിച്ചതു വ്യാപക ചർച്ചയാകുന്നു. ശനിയാഴ്ച നാഗ്പുരിലെ വാഷിമിൽ 23000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന് എത്താതിരുന്ന ഗഡ്കരി, സ്വന്തം മണ്ഡലമായ നാഗ്പുരിൽ വിവിധ ചടങ്ങുകളിൽ സജീവമായിരുന്നു.
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ നാഗ്പുരിൽ വിളിച്ചുചേർത്ത യോഗത്തിൽ സ്ഥലം എംപി നിതിൻ ഗഡ്കരിയുടെ അസാന്നിധ്യം ചർച്ചയായി. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിനടുത്ത് വാർധയിൽ നടത്തിയ പൊതുസമ്മേളനത്തിലും ഗഡ്കരി പങ്കെടുത്തിരുന്നില്ല. തൊട്ടുപിന്നാലെ, പുണെയിൽ പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത ഗഡ്കരി ഭരണാധികാരികൾക്ക് വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ കഴിയണമെന്നു പറഞ്ഞത് മോദിക്കുനേരെയുള്ള ഒളിയമ്പ് എന്ന നിലയിൽ ചർച്ചയാകുകയും ചെയ്തു.
നാഗ്പുർ∙ എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ നാലാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മാറി മാറി വരുന്ന എൻഡിഎ സർക്കാരുകളിൽ കാബിനറ്റ് മന്ത്രിയായി തുടരാനുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്താവലെയുടെ കഴിവിനെ പരിഹസിക്കുന്നതിനിടെയാണ് നിതിൻ ഗഡ്കരിയുടെ പരാമർശം. നാഗ്പൂരിലെ പൊതുസമ്മേളനത്തിൽ വച്ചായിരുന്നു സംഭവം.
മുംബൈ ∙ ഭരണാധികാരി ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന കേന്ദ്ര ഗതാഗത മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിയുടെ പ്രസ്താവന പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. എഴുത്തുകാരും ബുദ്ധിജീവികളും അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പറയണമെന്ന് പ്രോത്സാഹിപ്പിച്ച അദ്ദേഹം വിമർശനത്തെ സഹിഷ്ണുതയോടെ നേരിടണമെന്നും അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാവ് സമീപിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. എന്നാൽ താൻ ആ വാഗ്ദാനം നിരസിച്ചുവെന്നു നാഗ്പുരിൽ മാധ്യമ അവാർഡ് സമർപ്പണച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ഒടുവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതുതന്നെ സംഭവിച്ചു. കഴിഞ്ഞ ദിവസത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ച ഇലക്ട്രിക് വാഹന സബ്സിഡി പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ ഉൾപ്പെടുത്തിയില്ല. ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്)
ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ആണ് ചുമത്തുന്നത്. ഇത് കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന് പല നിവേദനകളും ലഭിച്ചിട്ടുണ്ട്. GST കൗൺസിൽ സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. എന്നാൽ പ്രീമിയങ്ങളിൽ പൂർണ്ണമായ ജിഎസ്ടി ഇളവ് നൽകുന്നതിനെ
ന്യൂഡൽഹി∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ ബാധകമായ 18% ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ നികുതി ഈടാക്കുന്നത് ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുമേൽ നികുതി ചുമത്തും പോലെയാണെന്ന സുപ്രധാന
കൊല്ലം∙ ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പുർ മണ്ഡലത്തിന്റെ പ്രതിനിധിയും ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. ഗഡ്കരിയും കുടുംബവും തീർത്തും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും വന്നത്. ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.
മുംബൈ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
Results 1-10 of 151