Activate your premium subscription today
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഒമറിന്റെ ആദ്യ ഡൽഹി സന്ദർശനമായിരുന്നു ഇത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭാ യോഗം
ശ്രീനഗർ ∙ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയുടെ അറസ്റ്റും മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിന്റെ അറസ്റ്റുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനമായും നിറഞ്ഞുനിന്നത്. മുൻ ഭാര്യയും മകളും നൽകിയ പരാതിയിലാണ് പുലർച്ചെ വീട്ടിൽനിന്ന് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈകുന്നേരത്തോടെ ബാലയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നടൻ ബൈജുവിനെ കസ്റ്റഡിയിലെടുത്ത മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ആറു വർഷമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു
ശ്രീനഗർ∙ രാഷ്ട്രപതിയുടെ ഭരണം പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാലുള്ള കാലതാമസം കാരണമാണു ജമ്മു കശ്മീരിലെ സത്യപ്രതിജ്ഞ നീളുന്നതെന്നു നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതിക്ക് പോയിട്ടുണ്ട്. ഇനി ഇത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോകും. ഇന്ന് ഉത്തരവ് വന്നാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ലഫ്. ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ചു. കോൺഗ്രസ്, സിപിഎം, സ്വതന്ത്രർ എന്നിവരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുകളും ഗവർണർക്ക് കൈമാറി. ഏറ്റവും അടുത്ത ദിവസം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചതായി ഒമർ വ്യക്തമാക്കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശ്രീനഗർ∙ ജമ്മു കശ്മീരിൽ കോൺഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വിവരം. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിർ, ഇഫ്ത്തിക്കർ അഹ്മദ് എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരായേക്കും. ഒമർ അബ്ദുല്ല മന്ത്രിസഭയിൽ ചെറുകക്ഷികൾക്ക് ഇടം ലഭിച്ചേക്കില്ല. എന്നാൽ സംസ്ഥാനത്തെ ഏക സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി മന്ത്രിയാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
ശ്രീനഗർ∙ ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഒമർ. നാളെ ഗവർണർക്ക് ഇതുസംബന്ധിച്ചു കത്തുനൽകും.
ഗവർണറുടെ സവിശേഷാധികാരം ആരെ തുണയ്ക്കും ആരെ ചതിക്കും? ജമ്മു കശ്മീരിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്ന എക്സിറ്റ് പോൾ ഫലം വന്നതോടെയാണ് ഗവർണർ മനോജ് സിൻഹയുടെ പ്രത്യേക അധികാരം ചൂടുപിടിച്ച ചർച്ചയായത്
ന്യൂഡൽഹി∙ ‘‘മഞ്ഞുകാലത്തിനൊടുവിൽ വസന്തം വരുമെന്നും പൂക്കൾ വിരിയുമെന്നും തന്നെയാണു പ്രതീക്ഷ’’– മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ കഴിഞ്ഞ വർഷം കേരളത്തിലെത്തിയപ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞതിങ്ങനെ. വർഷങ്ങളോളം ഭരണം നഷ്ടപ്പെട്ട്, തിരഞ്ഞെടുപ്പിൽ പരാജിതനായി, വീട്ടു തടങ്കലിൽ കഴിയേണ്ടിവന്ന ഒമർ അബ്ദുല്ലയുടെ കുടുംബത്തിലേക്ക് കൂടിയാണ് രാഷ്ട്രീയ വസന്തം തിരികെ എത്തുന്നത്.
Results 1-10 of 43