Activate your premium subscription today
പാലക്കാട്∙ ദീപാവലി സമ്മാനമായി നരേന്ദ്രമോദിക്കു പാലക്കാട് വിജയം നൽകുമെന്നും ദേശീയ ജനാധിപത്യ സഖ്യവും(എൻഡിഎ) ഇൻഡി മുന്നണിയും തമ്മിലാണ് മണ്ഡലത്തിൽ പോരാട്ടമെന്നും എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയും സംസ്ഥാന കോഒാർഡിനേറ്റർ പി.കെ.കൃഷ്ണദാസും അവകാശപ്പെട്ടു.കോൺഗ്രസുകാരാണ് എൽഡിഎഫ്, യുഡിഎഫ്
കോഴിക്കോട് ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പോക്സോ പ്രകാരം സ്വമേധയാ കേസെടുക്കാമെന്നിരിക്കെ, റിപ്പോർട്ട് പൂഴ്ത്തിവച്ചതിന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉൾപ്പെടെ ക്രിമിനൽ
നാളെ പോളിങ് ബൂത്തിലേക്കു പോകുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും? മൂന്നു മുന്നണികളുടെയും നേതാക്കൾ പ്രതീക്ഷ പങ്കിടുന്നു. മലയാള മനോരമ തിരുവനന്തപുരം ഓഫിസിൽ സംഘടിപ്പിച്ച ‘പോൾ കഫേ’യിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവർ നടത്തിയത് വാക്പോരിന്റെ കലാശക്കൊട്ട്.
പാലക്കാട് ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അവസ്ഥ നാളെ കേരളത്തിലും സംഭവിച്ചേക്കാമെന്നും ഇവിടുത്തെ ഭരണാധികാരിക്കെതിരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എൻഡിഎ പാലക്കാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ–റൈസ് പദ്ധതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. സിപിഎം- സിപിഐ സംയുക്ത അരി കുംഭകോണമാണ് നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംപൂജ്യരാകുമെന്ന ഇടതുനേതാക്കളുടെ പ്രസ്താവനയോടു പ്രതികരിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം സംപൂജ്യരായി മാറിയത് 34 വർഷങ്ങൾ എടുത്തിട്ടാണെങ്കിൽ കേരളത്തിൽ പിണറായി വിജയനു പത്തുവർഷമേ വേണ്ടിവന്നുള്ളൂവെന്നു കൃഷ്ണദാസ് പറഞ്ഞു. രാഷ്ട്രീയത്തിൽ എല്ലാം പ്രവചനാതീതമാണെന്നും ഇത്തവണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി/ തിരുവനന്തപുരം∙ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു പുറമേ പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവരുമായാണു ചർച്ച നടത്തിയത്. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട്∙ ലോകചരിത്രത്തിൽ ആദ്യമായാണ് 80 വയസ്സുള്ള മുത്തശ്ശിമാർ പോലും പെൻഷൻ കിട്ടാനായി ഒരു സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കോഴിക്കോട് മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
മാനന്തവാടി∙ പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ ഭവനം സന്ദർശിച്ച ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മാനന്തവാടി രൂപതാ മെത്രാൻ ബിഷപ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധ പതിയേണ്ടുന്ന വിഷയങ്ങൾ ബിഷപ് അവതരിപ്പിച്ചു. വന്യ ജീവികളുടെ ആക്രമണം
കോഴിക്കോട് ∙ രൺജീത് ശ്രീനിവാസ് കേസിലെ വിധി അൽപം വോട്ടിനു വേണ്ടി തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വിധിയെ സ്വാഗതം ചെയ്യുന്നു. അവിലും മലരും കുന്തിരിക്കവും കാത്തുവയ്ക്കണമെന്നു പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും കൃഷ്ണദാസ് പറഞ്ഞു. ചില സംഘടനകൾ പ്രതികളുടെ മനുഷ്യാവകാശത്തിനായി രംഗത്തു വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 49