Activate your premium subscription today
പാലക്കാട് ∙ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കും. ശശിയെ മാറ്റണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതിനെത്തുടർന്നാണു നടപടി.
പാലക്കാട് ∙ ‘ഇതാണോ കമ്യൂണിസ്റ്റുകാരുടെ ഹൃദയബന്ധം ?’ പി.കെ.ശശിക്കെതിരായ നടപടിയെ ന്യായീകരിച്ചു മേഖലാ റിപ്പോർട്ടിങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സഖാക്കളോട് ഇങ്ങനെ ചോദിച്ചു. ഇതിനു മാപ്പു വേണോ, വേണോ... നിങ്ങൾ പറ... തുടർന്ന് ഒന്നു നിർത്തി ഗോവിന്ദൻ പറഞ്ഞു. ‘ഈ ചെയ്തതു മാപ്പർഹിക്കാത്ത കുറ്റമാണ്’.
പാലക്കാട് ∙ പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽനിന്നു പുറത്താക്കത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിലാണ് വിമർശനം.
പാലക്കാട് ∙ സിപിഎം നേതാവ് പി.കെ.ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയ ജില്ലാ നേതൃത്വത്തിന്റെ നടപടി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. തീരുമാനം ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മണ്ണാർക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഒാഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണു നടപടി. പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം പുറത്താകും.
പാലക്കാട്∙ കെടിഡിസി ചെയർമാൻ പി.കെ. ശശിയ്ക്കെതിരായ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും ശശിയ്ക്ക് നഷ്ടപ്പെടും. ജില്ലാ കമ്മിറ്റി ശശിയ്ക്കെതിരെ എടുത്ത തീരുമാനം ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇതിനു ശേഷം നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽനിന്നും ബ്രാഞ്ചിലേക്കാണ് ശശിയുടെ മാറ്റം.
ഒരാൾ ‘ശശിയായി’ എന്നത് ആളെ കളിയാക്കലാണ് എന്നൊരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ, ഒരാൾ ശശിയായി എന്നു പറയുന്നതുപോലെ നിസ്സാരവും നിഷ്കളങ്കവുമല്ല ‘ഒരാൾ പി.കെ.ശശിയായി’ എന്നു പറയുന്നത്. വിശേഷിച്ചും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് സിപിഎമ്മിന്റെ പുലിയായ പി.കെ.ശശി വീണ്ടും ഒരു തട്ടുകേടിൽപെട്ടു നിൽക്കുന്ന കാലത്ത്.
1. വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു മുൻ എംഎൽഎ കെ.കെ.ലതിക. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു നിയമപരമായി തെളിയിക്കുമെന്നും ലതിക മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു. ‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ വീടുകൾ കയറി യുഡിഎഫ് വർഗീയ
പാലക്കാട് ∙ ഫണ്ട് തിരിമറി ആരോപണം നേരിടുന്ന മുതിർന്ന സിപിഎം നേതാവ് പി.കെ.ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി.ഗണേഷ് കുമാർ. ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്നു ഗണേഷ് പറഞ്ഞു. പി.കെ.ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെയാണു ഗണേഷിന്റെ
തിരുവനന്തപുരം ∙ പാർട്ടി നടപടിയെ തുടർന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനല്ല താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് സിപിഎം നേതാവ് പി.കെ.ശശി. ‘‘കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല.’’ – ശശി പറഞ്ഞു. പറഞ്ഞു
പാലക്കാട്∙ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ സിപിഎം നേതാവ് പി.കെ.ശശി, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചേക്കും. പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവയ്ക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ നീക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി
Results 1-10 of 27