Activate your premium subscription today
മൂന്നാർ ∙ സംസ്ഥാന ഓഡിറ്റ് വിഭാഗം മൂന്നാർ സഹകരണ ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പരാതി അയച്ചു. തോട്ടം തൊഴിലാളികളുടെ പണംകൊണ്ടു വളർന്ന ബാങ്കിലെ നിക്ഷേപം കമ്പനി രൂപീകരിച്ചു വകമാറ്റിയതു വഴി ഗുരുതര ക്രമക്കേട് നടന്നെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ.
തൊടുപുഴ ∙ സിപിഎമ്മിൽ നിന്ന് ഇറങ്ങുകയും ചെയ്തു; ബിജെപിയിലേക്ക് എത്തുകയും ചെയ്തില്ല. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ അവസ്ഥയാണിത്. പാർട്ടിമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോഴും തോട്ടം മേഖലയിലെ നേതാവ് മനസ്സു തുറക്കാൻ തയാറല്ല.
ഇടുക്കി∙ തന്നെ ബിജെപി മാത്രമല്ല കോൺഗ്രസും ക്ഷണിച്ചിട്ടുണ്ടെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായാണ് ചർച്ച നടത്തിയത്. കെപിസിസിയുടെ ഒരു മുൻ അധ്യക്ഷനും കോട്ടയത്തു നിന്നുള്ള ഒരു മുതിർന്ന നേതാവും ചർച്ച നടത്തി.
മൂന്നാർ ∙ സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ ബിജെപി നേതാക്കൾ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീവിദ്യ
ഇടുക്കി∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദർശിച്ചത്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഉച്ചയ്ക്കു ശേഷമാണ് ഇരുവരും
തിരുവനന്തപുരം ∙ ദേവികുളത്തെ മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കു വരുന്നതുമായി ബന്ധപ്പെട്ട് താൻ തന്നെ പലതവണ ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും ഇടുക്കി ജില്ലയിൽ രാജേന്ദ്രന്റെ സ്വാധീനം കണക്കിലെടുക്കുമ്പോൾ അതിനുള്ള ശ്രമം തുടരുന്നതു സ്വാഭാവികമാണെന്നും മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞു.
മൂന്നാർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ ഡൽഹിയിലെത്തി കണ്ടതു തെറ്റായിപ്പോയെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. തെറ്റായ സമയത്തായിരുന്നു ഡൽഹി സന്ദർശനം. ഇതു താൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചാരണത്തിനു കാരണമായെന്നും രാജേന്ദ്രൻ പറഞ്ഞു. ‘ബന്ധുവും തമിഴ്നാട് ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ദുരൈ സ്വാമിയുടെ സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണു പ്രകാശ് ജാവഡേക്കറിന്റെ വീട്ടിൽ പോയത്. അദ്ദേഹം എന്നെ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും സ്നേഹപൂർവം ഞാനത് നിരസിച്ചു. ഞാൻ ഇപ്പോഴും സിപിഎമ്മിൽ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ നിലപാടാണ്. അതേസമയം സിപിഎം അംഗത്വം പുതുക്കുന്നത് തൽക്കാലം അജൻഡയിൽ ഇല്ല’– രാജേന്ദ്രൻ പറഞ്ഞു.രാജേന്ദ്രൻ 31 മുതൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.
ന്യൂഡൽഹി ∙ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി അദ്ദേഹം ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ തികച്ചും സ്വകാര്യ സന്ദർശനം മാത്രമായിരുന്നുവതെന്നും സിപിഎമ്മിൽ തന്നെ തുടരുമെന്നും രാജേന്ദ്രൻ പറഞ്ഞു.
ന്യൂഡൽഹി∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡൽഹിയിലെ വസതയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ
മൂന്നാർ ∙ പാർട്ടിയുമായി അകന്നുനിന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ ദേവികുളം മണ്ഡലം കൺവൻഷൻ. പഴയ മൂന്നാർ പാർക്കിങ് മൈതാനത്തായിരുന്നു കൺവൻഷൻ വേദി. 11ന് ആരംഭിക്കാനിരുന്ന വേദിയിലേക്ക് 10.50നു തന്നെ രാജേന്ദ്രൻ എത്തി. പ്രധാന വേദിയിലെത്തിയ
Results 1-10 of 59