Activate your premium subscription today
പാനൂർ ∙ കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടിയുടെ സഹനസൂര്യനായി മാറിയ പുഷ്പന്റെ സംസ്കാരത്തിനു ശേഷം നടന്ന അനുശോചന യോഗത്തിൽ മുൻമന്ത്രി എം.വി.രാഘവന്റെ പേര് പരാമർശിക്കാതെ നേതാക്കൾ. സ്വാഗതം പറഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് മുതൽ പിന്നീട് പ്രസംഗിച്ച നേതാക്കളിലാരും 1994 നവംബർ 25ന് വെടിവയ്പിന് ഇടയാക്കിയ സാഹചര്യങ്ങളക്കുറിച്ച് പരാമർശിച്ചപ്പോൾ ഒരിക്കൽപോലും കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനു മുന്നിലേക്കാണ് എന്നു പറഞ്ഞില്ല.
കോഴിക്കോട് ∙ സംസ്ഥാനത്തെ പിടിച്ചുകുലുക്കി ബോംബു രാഷ്ട്രീയം പൊട്ടിത്തെറിച്ച അവസരത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ എത്തുന്നത്. ബോംബു രാഷ്ട്രീയത്തെക്കുറിച്ചും വിദേശ സർവകലാശാലകളുടെ കാര്യത്തിൽ സിപിഎം പ്രകടനപത്രികയിലെ ഭിന്ന
തിരുവനന്തപുരം∙ കോൺഗ്രസ് നേതാക്കൾ നാലു വോട്ടിനു വേണ്ടി മൃതദേഹം മോഷ്ടിക്കുന്നവരായി മാറിയെന്ന വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഇന്നലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹം മോഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനായുള്ള ശ്രമം കണ്ടപ്പോൾ ‘സന്ദേശം’ സിനിമയിലെ കഥാപാത്രങ്ങളെയാണു കേരളം ഓർത്തതെന്ന് സനോജ് പരിഹസിച്ചു.
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്ക് സുരക്ഷ നൽകാൻ ഡിവൈഎഫ്ഐ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അങ്ങനെ തീരുമാനിച്ചാൽ കെഎസ്യു പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ഏഴയലത്ത് വരാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. നവകേരള സദസ്സ് യാത്രയ്ക്കെതിരെ കെഎസ്യുവും യൂത്ത് കോൺഗ്രസും നടത്തുന്ന അക്രമം രക്തസാക്ഷികളെ
തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ലഹരിയുടെ അമിത ഉപയോഗം നിമിത്തമാണ് അക്രമി ഈ ക്രൂരത കാട്ടിയത്. വേദനാജനകമായ സംഭവമാണ് ഇത്.
തിരുവനന്തപുരം∙ രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോടു നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ്, വഷളൻ പ്രസ്താവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഡിവൈഎഫ്ഐ നടത്തുന്ന ഹൃദയപൂർവം ഭക്ഷണ വിതരണ പരിപാടിയെ
തൊഴിലില്ലായ്മ, പെൻഷൻ പ്രായം, പിൻവാതിൽ നിയമനം, ബന്ധുനിയമനം, പ്രവർത്തകർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ, സൈബർ പോരാട്ടം... ഡിവൈഎഫ്ഐയ്ക്ക് ഇടപെടാന് വിഷയങ്ങളേറെയുണ്ട് ഇന്ന് കേരളത്തിൽ. പക്ഷേ ഭരണപക്ഷത്തിന്റെ ഭാഗമെന്ന നിലയിൽ സമരങ്ങൾ പോലും ഫലപ്രദമായി നടത്താൻ ഈ യുവജന സംഘടനയ്ക്കു സാധിക്കുന്നുണ്ടോ? പലയിടത്തുനിന്നും ആ ചോദ്യം ഉയരുന്നുണ്ട്. അതിനിടെ ചിന്ത ജെറോം, ആകാശ് തില്ലങ്കേരി വിവാദങ്ങളും. ഇതിനെപ്പറ്റിയെല്ലാം സംഘടനയ്ക്ക് എന്തു നിലപാടാണുള്ളത്? ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടന ഏറ്റെടുക്കേണ്ട വിഷയങ്ങളിലും നിലപാട് വ്യക്തമാക്കുകയാണ് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഒരിക്കലുമൊരു ‘ഭരണവിലാസം സംഘടന’യല്ല ഡിവൈഎഫ്ഐ എന്നു പറയുന്നു സനോജ്. അതേസമയം ഇടതുസർക്കാരിനെ നിലനിർത്തേണ്ട ഉത്തരവാദിത്തം യുവാക്കൾക്കുണ്ട് താനും. എല്ലാ വിഷയത്തിലും നിലപാട് പറയണമെന്ന നിർബന്ധം പാടില്ലെന്നും സനോജിന്റെ വാക്കുകൾ. കേരളത്തിലെ യുവാക്കൾ തൊഴിലിനോടുള്ള മനോഭാവം മാറ്റണമെന്നും പിൻവാതിൽ നിയമനങ്ങൾ പാടില്ലെന്നുമെല്ലാം അദ്ദേഹം പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു നേരെയുള്ള കോൺഗ്രസ് ആക്രമണത്തിന്റെ ലക്ഷ്യം മറ്റൊന്നാണെന്നും സനോജിന്റെ വാക്കുകൾ. സൈബർ ലോകം, മാഫിയ–ക്വട്ടേഷൻ ബന്ധം, യുവാക്കൾക്കിടയിലെ മദ്യ–ലഹരി ഉപയോഗം, കണ്ണൂർ രാഷ്ട്രീയം, യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടങ്ങി രാഷ്ട്രീയത്തിൽ എപ്രകാരമുള്ള ഭാഷ പ്രയോഗിക്കണമെന്നതിൽ വരെ അഭിപ്രായമുണ്ട് സനോജിന്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
Results 1-7