Activate your premium subscription today
മുംബൈ ∙ മഹാരാഷ്ട്രയില്‍ പുതിയ മുന്നണി നീക്കവുമായി ഉദ്ധവ് താക്കറെ. ബി.ആര്.അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി (വിബിഎ) പുതിയ സഖ്യം
ഏക്നാഥ് ഷിൻഡെ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം മാത്രമല്ല. ഭരണത്തിനു പുറമെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി നഷ്ടമായി. അതുവരെ താക്കറെ കുടുംബത്തിനു മുന്നിൽ വണങ്ങി നിന്നവരൊക്കെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം മുംബൈയെ അടക്കി ഭരിച്ച കുടുംബത്തിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടു. കൂടെ നിന്നവർ പെട്ടെന്നൊരു ദിവസം കാലുമാറ്റിച്ചവിട്ടുകയും തങ്ങൾ അപ്രസക്തരാകുകയും ചെയ്യുമ്പോഴുള്ള അപമാനം, പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വട്ടമിട്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും കടന്നുപോകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നൊരു തിരിച്ചു വരവാണ് ഉദ്ധവ് താക്കറെ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി വേണം...
Results 1-2