Activate your premium subscription today
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു. അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു. എന്നാൽ അതിനു പിന്നാലെ ഉയര്ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്.
ആഷസ് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ‘ബോൾ മാറ്റൽ’ വിവാദം അന്വേഷിക്കുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമാണക്കമ്പനി ഉടമ ദിലീപ് ജജോദിയ. 5 വർഷത്തോളം പഴക്കമുള്ള പന്ത് മത്സരത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തണമെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം ഉണ്ടാവുമെന്ന് ഡ്യൂക്സ് കമ്പനിയും അറിയിച്ചത്.
ആഷസ് ടെസ്റ്റ് പരമ്പരയിൽ ഓവറുകൾ വൈകിപ്പിച്ചതിന് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഐസിസിയുടെ വൻശിക്ഷ. മാച്ച് ഫീയുടെ 5 ശതമാനം പിഴയായി ഈടാക്കിയതിനു പുറമേ ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റുകളും വെട്ടിക്കുറച്ചു. 5 ടെസ്റ്റുകളുടെ പരമ്പരയിലെ ഓരോ ടെസ്റ്റിലും വൈകിപ്പിച്ച ഓവറുകളുടെ എണ്ണത്തിന് അനുസരിച്ചാണ് പോയിന്റ് വെട്ടിക്കുറയ്ക്കുകയെന്ന് ഐസിസി അറിയിച്ചു.
ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന, രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലമായി തുടരുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അവർക്കു സാധിച്ചില്ല. മഴ മൂലം തടസ്സപ്പെട്ട ഒരു ടെസ്റ്റ് ഒഴികെ മറ്റു നാലു മത്സരങ്ങളിലും റിസൽട്ട് ഉണ്ടാക്കാനായി എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. ബാസ് ബോളിന്റെ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ മൊത്തം ഭാവി എന്തായിരിക്കും എന്നതിന്റെ സൂചനകൾ ഈ പരമ്പര ക്രിക്കറ്റ് ലോകത്തിനു നൽകിക്കഴിഞ്ഞു. എന്താണ് ഇത്തവണത്തെ ആഷസ് പഠിപ്പിച്ച പാഠങ്ങൾ? വിലയിരുത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ. ക്ലിക്ക് ചെയ്തു കേൾക്കാം...
ലണ്ടൻ ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 49 റൺസ് ജയം. ഇതോടെ പരമ്പര 2–2 എന്ന നിലയിൽ സമനിലയിലായി. ഇതോടെ വിരമിക്കൽ മത്സരം കളിക്കുന്ന സ്റ്റുവർട്ട് ബ്രോഡിന് ജയത്തോടെ യാത്രയയപ്പ് നൽകാനുള്ള ഇംഗ്ലണ്ട് സ്വപ്നവും സഫലമായി. സ്കോർ: ഇംഗ്ലണ്ട്: 283 (54.4), 395 (81.5), ഓസ്ട്രേലിയ: 295 (103.1), 334 (94.4)
ഗ്രൗണ്ടിൽ നിൽക്കെ രണ്ടു തവണ സ്റ്റുവർട്ട് ബ്രോഡിന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. ആദ്യത്തേത് 2007 ട്വന്റി20 ലോകകപ്പിൽ തന്റെ ഓവറിൽ യുവരാജ് സിങ് 6 സിക്സ് നേടിയപ്പോഴായിരുന്നു. രണ്ടാമത്തേത് ആഷസ് 4–ാം ടെസ്റ്റിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡിനെ പുറത്താക്കി ടെസ്റ്റ് കരിയറിൽ 600 വിക്കറ്റ് തികച്ചപ്പോഴും. 6 സിക്സിനും 600 വിക്കറ്റിനും ഇടയിലൂടെ പാഞ്ഞ ‘കരിയർ’ അവസാനിപ്പിച്ച് ബ്രോഡ് പടിയിറങ്ങുമ്പോൾ തിരശീല വീഴുന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളുടെ കരിയറിനാണ്. ഇന്നലെ കെന്നിങ്ടൻ ഓവൽ ഗ്രൗണ്ടിലെ ബാൽക്കണിയിൽ നിന്ന് തന്റെ അവസാന ഇന്നിങ്സിൽ ബാറ്റ് ചെയ്യാനായി ഇറങ്ങിവന്ന ബ്രോഡ്, ബൗണ്ടറി ലൈനിനു സമീപമെത്തിയപ്പോൾ ഒന്നുനിന്നു. 16 വർഷത്തോളം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ അന്നും ഇന്നും തോളോടുതോൾ ചേർന്നുനിന്ന, ‘പാർട്നർ ഇൻ ക്രൈം’ ജയിംസ് ആൻഡേഴ്സനു വേണ്ടിയായിരുന്നു അത്.
ലണ്ടൻ ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 384 റൺസ് വിജയലക്ഷ്യം. നാലാംദിനം 8ന് 389 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി. 9 റൺസെടുത്ത മാർക്ക്
ലണ്ടൻ ∙ ആഷസ് അഞ്ചാം ടെസ്റ്റിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. മുപ്പത്തിയേഴുകാരനായ ബ്രോഡ്, ഇംഗ്ലണ്ടിനു വേണ്ടി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. വിരമിക്കൽ തിരുമാനം പെട്ടെന്ന് എടുത്തതാണെന്നും
ലണ്ടൻ ∙ ആഷസിലെ അവസാന ടെസ്റ്റ്, ജയിച്ചാൽ പരമ്പര സമനിലയിലാക്കാം, തോറ്റാൽ സ്വന്തം മണ്ണിൽ നാണക്കേടിന്റെ ഭാരം– എല്ലാം അറിയാമായിരുന്നിട്ടും ഇതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ പതിവ് ബാസ്ബോൾ ശൈലിയിൽ തന്നെ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും അടിച്ചു തകർത്ത് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയോട് 12 റൺസ് ലീഡ് വഴങ്ങിയതിന്റെ യാതൊരു നിരാശയും രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലിഷ് ബാറ്റർമാർക്ക് ഉണ്ടായില്ല. ആദ്യ 5 ഓവറിൽ 40 റൺസാണ് ഇംഗ്ലണ്ട് ഓപ്പണർമാർ അടിച്ചുകൂട്ടിയത്. പിന്നീടങ്ങോട്ടു വന്നവരെല്ലാം ആക്രമിച്ചു കളിച്ചതോടെ മൂന്നാം ദിനം കളി നിർത്തുമ്പോൾ 80 ഓവറിൽ 9ന് 389 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആതിഥേയർക്ക് ഇപ്പോൾ 377 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡുണ്ട്. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 283, രണ്ടാം ഇന്നിങ്സ് 80 ഓവറിൽ 9ന് 389. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 295.
ആഷസ് നാലാം ടെസ്റ്റിൽ എവിടെ നിർത്തിയോ അഞ്ചാം ടെസ്റ്റിൽ അവിടെ നിന്നു തന്നെ തുടങ്ങാൻ ഉറപ്പിച്ചാണ് ഇന്നലെ ഇംഗ്ലണ്ട് ഇറങ്ങിയത്. 12 ഓവറിൽ 62 റൺ നേടി ഗംഭീരമായി തുടങ്ങിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ഓസീസ് ബോളർമാർ ഇംഗ്ലിഷ് മധ്യനിരയെ ചുരുട്ടിക്കെട്ടിയതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 54.4 ഓവറിൽ 283 റൺസിൽ അവസാനിച്ചു.
Results 1-10 of 35