Activate your premium subscription today
മുംബൈ∙ അനാവശ്യ ഹർജിയുമായി സമീപിച്ചതിന് മുൻ ബിസിസിഐ ഉപാധ്യക്ഷൻ ലളിത് മോദിക്ക് ബോംബെ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2018ൽ ഫെമ (വിദേശനാണയ വിനിമയ നിയന്ത്രണ നിയമം) പ്രകാരം തനിക്കെതിരെ ഇ.ഡി ചുമത്തിയ 10.65 കോടി രൂപയുടെ പിഴ ബിസിസിഐ നൽകണമെന്ന് ആവശ്യപ്പെട്ടാണു ലളിത് മോദി കോടതിയെ സമീപിച്ചത്. വാദം തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴ ടാറ്റാ മെമ്മോറിയൽ ആശുപത്രിക്ക് ജനുവരി 16ന് മുൻപു നൽകണമെന്നും നിർദേശിച്ചു.
താനും ലളിത് മോദിയും സംഭാവന ചെയ്യാൻ ശ്രമിച്ച രാജ്യത്ത് അനീതിക്ക് ഇരയായവരെന്ന് വിജയ് മല്യ. സമൂഹ മാധ്യമമായ എക്സിലാണ് വിജയ് മല്യയുടെ പ്രതികരണം. ഇരുവരുടെയും മെഹുൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പങ്കുവച്ചതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിലെ പോസ്റ്റുകൾ എന്നതാണ് ശ്രദ്ധേയം.
ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് എക്സിൽ (ട്വിറ്റർ) പിറന്നാൾ ആശംസയുമായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ലളിത് മോദി. ഇതിന് മല്യ നൽകിയ മറുപടി ട്വീറ്റ് ക്ഷണനേരംകൊണ്ട് വൈറലുമായി.
മുംബൈ∙ ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാൽ വധഭീഷണിയുണ്ടായെന്നും, അതിനാലാണ് ഇന്ത്യ വിട്ടതെന്നും വെളിപ്പെടുത്തി ഐപിഎലിന്റെ സ്ഥാപകനായ ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ലളിത് മോദിയുടെ
ലണ്ടൻ∙ ഇന്ത്യ വിട്ടത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി കാരണമാണെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സുരക്ഷ ഒരുക്കാൻ പൊലീസിന് പോലും കഴിഞ്ഞില്ലെന്നും രക്ഷപ്പെടാനായി വിമാനത്താവളത്തിലെ വിഐപി എക്സിറ്റ് ഉപയോഗിക്കണമെന്ന് തന്റെ സ്വകാര്യ അംഗരക്ഷകൻ തന്നോട് പറഞ്ഞിരുന്നതായും ലളിത് മോദി അവകാശപ്പെട്ടു. രാജ് ഷമണിയുടെ പോഡ്കാസ്റ്റിലെ ‘ഫിഗറിങ് ഔട്ട്’ എന്ന എപ്പിസോഡിലാണ് ലളിത് മോദിയുടെ തുറന്നുപറച്ചിൽ.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് കമ്മിഷണറായിരുന്ന ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ഒരു ചർച്ചയ്ക്കിടെയാണ് പ്രവീൺ കുമാര് ലളിത് മോദിയുടെ ഭീഷണിയെക്കുറിച്ചു വെളിപ്പെടുത്തിയത്.
ന്യൂഡൽഹി ∙ ജഡ്ജിമാരെയും ഇന്ത്യൻ നീതിപീഠത്തെയും അപകീർത്തിപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി നിരുപാധികം മാപ്പു പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങൾക്കു പുറമേ ദേശീയ ദിനപത്രങ്ങളിലും മാപ്പപേക്ഷ നൽകണമെന്ന് ജസ്റ്റിസ് എം.ആർ.ഷാ, ജസ്റ്റിസ് സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ന്യൂഡൽഹി / പട്ന ∙ മോദിപ്പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മൊഴി രേഖപ്പെടുത്താൻ രാഹുൽ ഗാന്ധി ഏപ്രിൽ 12 നു നേരിട്ടു ഹാജരാകണമെന്നു പട്ന കോടതി ഉത്തരവിട്ടു. ബിഹാറിലെ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ ഹർജിയിലാണു പട്ന എംപി–എംഎൽഎ പ്രത്യേക കോടതിയുടെ നടപടി.
ലണ്ടൻ ∙ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ, അതേ പരാമർശത്തിന്റെ പേരിൽ ബ്രിട്ടനിലും കോടതി കയറ്റുമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. തന്നെ അഴമതിക്കാരനും തട്ടിപ്പുകാരനുമാക്കി ചിത്രീകരിച്ചുവെന്ന്
ന്യൂഡൽഹി ∙ ‘മോദി’ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ചതും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും രാഷ്ട്രീയ നേട്ടമാകുമെന്നു മുതിർന്ന നേതാവ് ശശി തരൂർ. രാഹുലിന്റെ അയോഗ്യതാ നടപടി ‘അപ്രതീക്ഷിതമായ പ്രതിപക്ഷ ഐക്യം’ കൊണ്ടുവന്നെന്നും തരൂർ പറഞ്ഞു.
Results 1-10 of 17