Activate your premium subscription today
പനജി (ഗോവ) ∙ രാജ്യത്തെ കായികതാരങ്ങളുടെ ഐക്യവും സ്പോർട്സ്മാൻഷിപ്പും പരിപോഷിപ്പിക്കാൻ ദേശീയ ഗെയിംസിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോവയിൽ നടക്കുന്ന 37–ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ഫറ്റോർഡ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ പങ്കെടുത്തു. ഒളിംപ്യൻ സജൻ പ്രകാശാണ് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു കേരളത്തിന്റെ പതാക വഹിച്ചത്.
ഈ ലേഖനത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഗുജറാത്തിലെ ആറു നഗരങ്ങളിലായി നടന്ന ദേശീയ ഗെയിംസിലെ മത്സരവേദികളുടെ ചിത്രങ്ങളാണിവ. കോമൺവെൽത്ത് ഗെയിംസ് ആണോ നടക്കുന്നതെന്ന് ആരും സംശയിച്ചുപോകുന്ന വിധം രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഓരോ
ഗുജറാത്തിൽ ബുധനാഴ്ച സമാപിച്ച ദേശീയ ഗെയിംസ് ജൂഡോയിൽ കേരളത്തിനു ചരിത്രസ്വർണം നേടിക്കൊടുത്ത പരിശീലകൻ ശരത് ചന്ദ്രൻ കായികമേഖലയിലെ അധികൃതരുടെ നിഷേധാത്മക നിലപാടിനെത്തുടർന്ന് രാജ്യം വിടാനൊരുങ്ങുന്നു. കേരളത്തിൽ
ആ 108 മെഡലുകൾ എവിടെപ്പോയി? ഗുജറാത്ത് ദേശീയ ഗെയിംസിനു കൊടിയിറങ്ങിയപ്പോൾ ബാക്കിയാകുന്നത് ആശങ്കയുണർത്തുന്ന ഈ ചോദ്യം. കേരളം വേദിയൊരുക്കിയ കഴിഞ്ഞ ഗെയിംസിൽ 54 സ്വർണമടക്കം 162 മെഡലുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു ആതിഥേയരുടെ ഫിനിഷിങ്. ഇത്തവണ 23 സ്വർണമടക്കം ആകെ 54 മെഡലുകൾ മാത്രം. ആതിഥേയരെന്ന ആനുകൂല്യം
കേരളത്തിന്റെ കായികഭാവി എന്താകുമെന്ന അമ്പരപ്പ് ബാക്കിയാക്കി, ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിനു തിരശീല വീണിരിക്കുന്നു. ഏഴുവർഷം മുൻപു കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനക്കാരെന്ന അഭിമാനം പേറിയ നമ്മൾ ഇപ്പോൾ എവിടെയെത്തിനിൽക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന ഈ ഗെയിംസ് നൽകിക്കഴിഞ്ഞു.
ഗാന്ധിനഗർ∙ ദേശീയ ഗെയിംസ് വോളിബോളിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണം നേടി കേരളം. പുരുഷ വിഭാഗം ഫൈനലിൽ തമിഴ്നാടിനെ 3–0ത്തിനാണ് കേരളം പരാജയപ്പെടുത്തിയത്. സ്കോർ: 25-23, 28–26,27–25. വനിതാ വിഭാഗത്തിൽ ബംഗാളിനെ 3–0ത്തിന് തകർത്തായിരുന്നു കേരളത്തിന്റെ ആധികാരിക സ്വർണനേട്ടം. സ്കോർ:
ആറിത്തണുക്കുന്തോറും രുചിയേറുന്ന വിഭവമാണു പ്രതികാരമെന്നു ബംഗാൾ കേരളത്തെ ബോധ്യപ്പെടുത്തി. 6 മാസം മുൻപു സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തോടേറ്റ തോൽവിക്കു പ്രതികാരമായി ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ ബംഗാൾ നേടിയത് 5–0ന്റെ വൻവിജയം. മലപ്പുറത്തെ സന്തോഷ് ട്രോഫിയിൽ ആതിഥേയർക്കു
അഹമ്മദാബാദ് ∙ സബർമതി നദിയെ വീണ്ടും കലക്കിമറിച്ച് പുന്നമടയുടെ തുഴക്കാർ. പുന്നമട സായ് സെന്ററിലെ തുഴച്ചിൽ സംഘാംഗങ്ങളായ മേഘ പ്രദീപ് കനോയിങ്ങിലും ജി.പാർവതി കയാക്കിങ്ങിലും വ്യക്തിഗത സ്വർണം നേടിയപ്പോൾ കേരളം ദേശീയ ഗെയിംസ് പോയിന്റ് പട്ടികയിൽ ആറാം
സബർമതി നദിയിൽ കേരളത്തിന്റെ ശുക്ര‘ദിശ’ തെളിഞ്ഞു. ദിശ മാറ്റാനുള്ള സംവിധാനം (റഡാർ) തകരാറിലായ തോണിയിൽ കേരളത്തിൽ പരിശീലനം നടത്തേണ്ടിവന്ന നാലംഗ വനിതാ കയാക്കിങ് സംഘം 500 മീറ്റർ കെ4 സ്പ്രിന്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കി. 500 മീറ്റർ സി2 ഇനത്തിൽ രണ്ടംഗ കനോയിങ്
ഗാന്ധിനഗർ ∙ ശരീരഭാരം 48 കിലോയിൽ കവിയാറില്ലാത്ത അശ്വതിക്ക് കഴിഞ്ഞ വർഷം 80 കിലോയ്ക്കടുത്തായിരുന്നു തൂക്കം. കുഞ്ഞു ജനിച്ച ശേഷമുള്ള ശാരീരിക മാറ്റമായിരുന്നു കാരണം. ശരീരഭാരം കുറച്ച് മത്സരവേദിയിലേക്കു തിരിച്ചെത്താനായി അശ്വതി ആദ്യം പോയത് ജിംനേഷ്യത്തിലേക്കാണ്. പിന്നെ തന്റെ മത്സരയിനമായ ജൂഡോയിലേക്കും. 9 കിലോ
Results 1-10 of 35