Activate your premium subscription today
ബോക്സ് റിങ്ങിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്കു കനത്ത ആഘാതമായി നിഖാത് സരീൻ പുറത്ത്. വനിതകളുടെ 50 കിലോഗ്രാമിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് വു യുവിനെതിരെയാണ് ഇരുവട്ടം ലോകചാംപ്യനായിരുന്ന നിഖാത്തിന്റെ ഞെട്ടിക്കുന്ന തോൽവി (0-5). തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരാളിക്കു കാര്യമായ വെല്ലുവിളി ഉയർത്താതെയാണ് നിഖാത് കീഴടങ്ങിയത്.
ഒറ്റ പഞ്ചിൽ നിഖാത് സരീൻ ഉറപ്പിച്ചത് ഏഷ്യൻ ഗെയിംസ് മെഡലും പാരിസ് ഒളിംപിക്സ് യോഗ്യതയും. വനിതകളുടെ 50 കിലോഗ്രാം ക്വാർട്ടറിൽ ജോർദാന്റെ നസർ ഹനാനെയാണ് 3 മിനിറ്റ് തികയും മുൻപ് നിഖാത് കീഴടക്കിയത്. ഈ ജയത്തോടെ താരം കുറഞ്ഞത് വെങ്കലം നേടുമെന്ന് ഉറപ്പായി. ഏഷ്യൻ ഗെയിംസിൽ സെമിയിലെത്തിയതു വഴി പാരിസിലേക്ക് ടിക്കറ്റും ഉറപ്പിച്ചു.2 തവണ ലോക ചാംപ്യനും കോമൺവെൽത്ത് ഗെയിംസ് ചാംപ്യനുമായ നിഖാത്തിന്റെ പ്രഥമ ലക്ഷ്യം ഒളിംപിക് യോഗ്യതയായിരുന്നു.
വനിതാ ബോക്സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകളായ നിഖാത് സരീനും പ്രീതി പവാറിനും മുന്നേറ്റം. ലോക ചാംപ്യൻഷിപ് ഫൈനലിന്റെ ആവർത്തനമായ 50 കിലോഗ്രാം മത്സരത്തിൽ വിയറ്റ്നാം താരം ടാം എൻഗുയെനെ 5–0നു കീഴക്കിയ നിഖാത് പ്രീ ക്വാർട്ടറിൽ കടന്നു. 54 കിലോഗ്രാം ഇനത്തിൽ ജോർദാൻ താരം സിലിന അൽഹസനത്തിനെ തോൽപിച്ച പ്രീതി ക്വാർട്ടറിലെത്തി.
ഹാങ്ചോ ∙ ബോക്സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തിൽ വിയറ്റ്നാമിന്റെ എൻഗുയെൻ തി ടാം ആണ് നിഖാത്തിന്റെ എതിരാളി. കഴിഞ്ഞ ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ നിഖാത് തോൽപിച്ച താരമാണ് എൻഗുയെൻ.
ന്യൂഡൽഹി ∙ ഇടിക്കൂട്ടിൽ വീണ്ടും ഇന്ത്യൻ വീരഗാഥ. ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു 2 സ്വർണം കൂടി. 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീനും 75 കിലോഗ്രാമിൽ ലവ്ലിന ബോർഗോഹെയ്നുമാണ് ഇന്നലെ സ്വർണം നേടിയത്. ഇതോടെ ചാംപ്യൻഷിപ്പിൽ ആതിഥേയരായ
ലോകചാംപ്യൻ നിഖാത് സരീൻ ഉൾപ്പെടെ 3 ഇന്ത്യൻ താരങ്ങൾ കൂടി ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ. 50 കിലോഗ്രാം വിഭാഗത്തിൽ മെക്സിക്കോയുടെ ഫാത്തിമ ഹരീരയെയാണ് നിഖാത് തോൽപിച്ചത്. ക്വാർട്ടറിൽ തായ്ലൻഡ് താരം ചുഹാമത് രക്ഷാത്തിനെ നേരിടും.
ഇന്ത്യയുടെ സൂപ്പർതാരം നിഖാത് സരീനും കഴിഞ്ഞ ലോകചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മനീഷ മൗനും ലോക സീനിയർ വനിതാ ബോക്സിങ്ങിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന നിഖാത് സരീൻ അൽജീരിയയുടെ ബൗലം റൗമസയെ തോൽപിച്ചാണ് അടുത്ത റൗണ്ടിലെത്തിയത്. 57 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന മനീഷ ഓസ്ട്രേലിയയുടെ റാഹ്മി ടിനയെയാണു തോൽപിച്ചത്.
സ്വർണ മെഡൽ നിലനിർത്താൻ നിഖാത് സരീൻ, ഒളിംപിക്സ് മെഡൽത്തിളക്കവുമായി ലവ്ലിന ബോർഗോഹെയ്ൻ. ഇക്കുറി ലോക വനിതാ സീനിയർ ബോക്സിങ്ങിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോൾ ഇവരിലാണ് എല്ലാവരുടെയും പ്രതീക്ഷ. 6 തവണ ലോകചാംപ്യനായിരുന്ന മേരികോമിന്റെ അഭാവം ടീമിനെ ഒട്ടും ബാധിച്ചിട്ടില്ല.
‘ആരാണ് ഈ നിഖാത് സരീൻ?’ – ഇന്ത്യൻ കായിക ലോകം സമീപകാലത്ത് കേട്ട ഏറ്റവും പ്രശസ്തമായ ഈ ചോദ്യം ഉന്നയിച്ചത് ബോക്സിങ് റിങ്ങിലെ ഇതിഹാസ താരം മേരി കോമാണ്... world boxing championships, nikhat zareen, boxing news, mc mary kom
Results 1-9