Activate your premium subscription today
1912. ഇന്നത്തെ പോളണ്ടിലുള്ള ബ്രസ്ലാവിൽ റഷ്യൻ ചെസ് മാസ്റ്ററായ സ്റ്റെഫാൻ ലെവിറ്റ്സ്കിയെ നേരിടുകയായിരുന്നു യുഎസ് ചെസ് ചാംപ്യനായ ഫ്രാങ്ക് മാർഷൽ. ലെവിറ്റ്സികിയെ തോൽപിച്ച മാർഷലിന്റെ ‘ക്വീൻ സാക്രിഫൈസ്’ കണ്ട് കാണികൾ ചെസ് ബോർഡിലേക്ക് സ്വർണനാണയങ്ങളെറിഞ്ഞു എന്നാണു കഥ. കളിയും കാലവും മാറിയെങ്കിലും മറ്റൊരർഥത്തിൽ ചെസ് ബോർഡിൽനിന്ന് സ്വർണംവാരുകയാണ് ഇന്ത്യൻ ടീമുകൾ. ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി ഇരട്ട സ്വർണം, വ്യക്തിഗത ബോർഡുകളിൽ നാലു സ്വർണം– അവിസ്മരണീയ നേട്ടത്തോടെയാണ് ബുഡാപെസ്റ്റ് ഒളിംപ്യാഡിൽനിന്ന് ഇന്ത്യയുടെ മടക്കം. പ്രതാപകാലത്തെ സോവിയറ്റ് യൂണിയന്റെ ചെസ് പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ നേട്ടം. 1980 മുതൽ 86 വരെ സോവിയറ്റ് യൂണിയനും 2018ൽ ചൈനയും മാത്രമേ ഒളിംപ്യാഡ് ഡബിൾ നേടിയിട്ടൂള്ളൂ.
ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിഫലം. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും കാൻഡിഡേറ്റ്സ് ചെസ് ജേതാവായതിലൂടെ ലിറന് എതിരാളിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൗമാര താരം ഡി. ഗുകേഷും തമ്മിലുള്ള പോരാട്ടം സിംഗപ്പൂരിൽ നടക്കും. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് ലോക ചെസ് ചാംപ്യൻഷിപ്.
ലോക ചെസ് ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷും തമ്മിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് പുതിയ ലോകചാംപ്യനെ കണ്ടെത്താനായി ലോക ചെസ് ചാംപ്യൻഷിപ് സംഘടിപ്പിക്കുക. നിലവിൽ ഇന്ത്യ മാത്രമാണ് ഔദ്യോഗികമായി താൽപര്യപത്രം നൽകിയിരിക്കുന്നത്.
ടൊറന്റോ∙ 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ വിജയിയായി ചരിത്രം രചിച്ച് ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷ്. 17 വയസ്സുകാരനായ ഗുകേഷ്, വിശ്വനാഥൻ ആനന്ദിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരനാണ്. ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്. ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു.
അധികാരക്കൈമാറ്റം! 10 വർഷമായി മാഗ്നസ് കാൾസൻ കൈവശം വയ്ക്കുന്ന ലോക ചെസ് കിരീടത്തിന് പുതിയ അവകാശി– ഡിങ് ലിറൻ. റഷ്യൻ താരം യാൻ നീപോംനീഷിയെ ടൈബ്രേക്കറിൽ തോൽപിച്ചാണ് ചൈനീസ് താരം 17–ാം ലോക ചെസ് ചാംപ്യനാകുന്നത്. കസഖ്സ്ഥാനിലെ അസ്താനയിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ നാലാം ഗെയിം ജയിച്ചാണ് (2.5- 1.5) ഡിങ്, നീപോംനീഷിക്കെതിരെ വിജയമുറപ്പിച്ചത്. ഓപ്പൺ വിഭാഗത്തിൽ ലോക ചെസ് കിരീടം ആദ്യമായാണ് ചൈനയിലെത്തുന്നത്.
അവസാന അങ്കം നാളെ; പുതിയ ലോക ചെസ് ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഇന്നലെ നടന്ന 13–ാം ഗെയിം സമനിലയിൽ അവസാനിച്ചതോടെ (6.5– 6.5) വിജയിയെ കണ്ടെത്താനുള്ള അവസാന റൗണ്ട് മത്സരം നാളെ നടക്കും. അതും സമനിലയായാൽ കളി ടൈബ്രേക്കറിലേക്കു നീളും. സമ്മർദം മുറ്റിനിന്ന 13–ാം റൗണ്ടിൽ യാൻ നീപ്പോംനീഷിയും ഡിങ് ലിറനും 39 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു.
പിന്നീട് പശ്ചാത്തപിക്കേണ്ട സാഹസികതകൾക്കു മുതിരാതെ റഷ്യൻ താരം യാൻ നീപോം നീഷി; തല മറന്ന് എണ്ണ തേയ്ക്കാതെ ചൈനീസ് താരം ഡിങ് ലിറൻ. കസഖ്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇരുവരും കരുതലോടെ കളിച്ചപ്പോൾ പതിനൊന്നാം റൗണ്ടിൽ സമനില. ഇതോടെ നീപ്പോ ഒരു പോയിന്റ് ലീഡ് നിലനിർത്തി(6–5). ഇന്നു കളിയില്ല. 12–ാം റൗണ്ട് നാളെ നടക്കും. 14 റൗണ്ടുകളുള്ള ചാംപ്യൻഷിപ്പിൽ പുതിയ ലോക ചെസ് ചാംപ്യനെ കണ്ടെത്താൻ ഇനി മൂന്നു റൗണ്ട് മാത്രം ബാക്കി.
ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും സമനില. യാൻ നീപോംനീഷി–ഡിങ് ലിറൻ 10–ാം റൗണ്ട് മത്സരം 45 നീക്കങ്ങളിൽ സമനിലയായി.
കസഖ്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിലെ യാൻ നീപോംനീഷി–ഡിങ് ലിറൻ ഒൻപതാം ഗെയിം 82 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. നീപ്പോ ഇപ്പോഴും ഒരു പോയിന്റ് മുന്നിലാണ് (5–4). പത്താം റൗണ്ട് ഇന്ന് നടക്കും.
Results 1-10 of 11