ADVERTISEMENT

ചെസിലെ തന്റെ ലോകം തുറന്നിട്ടേയുള്ളൂവെന്നും മാഗ്നസ് കാൾസൻ കൈവരിച്ച നേട്ടങ്ങളാണ് താൻ ലക്ഷ്യമാക്കുന്നതെന്നും കളിക്കുശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഗുകേഷ് പറ‍ഞ്ഞു. ‘‘എല്ലാ കളികളിലും കഴിയുന്നത്ര ആക്രമിച്ചു കളിക്കുക എന്നതായിരുന്നു തന്ത്രം. അവസാന നിമിഷം വരെ അതു വിജയിച്ചെന്നു പറയാനാവില്ല. പക്ഷേ ഒരു നിമിഷം, ഒരു ഗെയിം– ആ തന്ത്രത്തിനു തൃപ്തികരമായ ഫലം തന്നു’’– തന്റെ തന്ത്രത്തെക്കുറിച്ച് ഗുകേഷ് വെളിപ്പെടുത്തി.

∙ പിന്നണിയിൽ ഗുകേഷിന്റെ പരിശീലകർ (സെക്കൻഡ്സ്) ആരൊക്കയാണെന്നു വെളിപ്പെടുത്താമോ?

ആദ്യമായി ഗജു. എന്റെ പ്രിയ ഗജേവ്സ്കി.  റാഡോസ്‌ലാവ് വൊഡാസെക്. പെന്റല ഹരികൃഷ്ണ, വിൻസെന്റ് കെയ്മർ., യാൻ ക്രിസ്റ്റോഫ് ഡ്യൂഡ. യാൻ ക്ലിംകോവ്സ്കി (പ്രത്യേകിച്ച് കാൻഡിഡേറ്റ്സ് സമയത്ത്). വിശ്വനാഥൻ ആനന്ദ് ടീമിലുണ്ടായിരുന്നില്ലെങ്കിലും എന്നും സഹായവുമായി ഒപ്പമുണ്ടായിരുന്നു. പാഡി അപ്ടൺ ചെസിനു പുറത്തുള്ള കാര്യങ്ങളിൽ (മെന്റൽ കണ്ടീഷനിങ് കോച്ച്) നല്ല പിന്തുണ നൽകി. എല്ലാവർക്കും നന്ദി. 

∙ ഡിങ് ലിറനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഡിങ് ലിറൻ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അദ്ദേഹവും ടീമും മികച്ച പ്രകടനമാണ് നടത്തിയത്. കളിയിലെ അദ്ദേഹത്തിന്റെ പിഴവുകളിൽ സങ്കടമുണ്ട്.

∙ ഇന്ത്യ, വിശ്വനാഥൻ ആനന്ദ്?

എന്റെ രാജ്യത്തെ എവിടെയും പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ട്. വിഷി സാറിനു നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായതിൽ സന്തോഷം. ഞാൻ ഒരു കുട്ടിയായി ആനന്ദ്– മാഗ്നസ് കാൾസൻ മത്സരം (2013, ചെന്നൈ) കണ്ടതാണ്. അതു തിരിച്ചുനൽകാൻ എനിക്കായി– എനിക്കും, പ്രിയപ്പെട്ടവർക്കും എന്റെ രാജ്യക്കാർക്കും വേണ്ടി.

∙ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനാണല്ലോ?

ഞാൻ അതിനു വലിയ ശ്രദ്ധ കൊടുക്കാറില്ല.  പണ്ടു ഞാൻ പറഞ്ഞിട്ടുണ്ട് ഏറ്റവും പ്രായം കുറഞ്ഞ ചാംപ്യനാകണമെന്ന്. അതു യാഥാർഥ്യമായി. പണ്ട് ആനന്ദ്–മാഗ്നസ് കളി കണ്ടപ്പോൾ, ആ മത്സരവേദിയിൽ അതുപോലെ ഒരിക്കൽ ഇരിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അതു യാഥാർഥ്യമായി. 

∙ 14–ാം ഗെയിമിനെക്കുറിച്ച് പറയാനുള്ളത്?

കുറച്ചുനേരം കൂടി കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സമനില സാധ്യതയായിരുന്നു കൂടുതൽ. റൂക്ക് എഫ് 2 കളത്തിലേക്കു മാറ്റിയപ്പോൾ എന്റെ സാധ്യത ഞാൻ കണ്ടു. ടൈബ്രേക്കിനായി ഞാൻ മാനസികമായി തയാറെടുക്കുമ്പോഴാണ് ഡിങ്ങിന്റെ പിഴവ്

∙ ഭാവിയിലെ എതിരാളികളെക്കുറിച്ച്?

വരുംകാല എതിരാളികൾ രണ്ടു വർഷം അകലെയാണല്ലോ (2 വർഷത്തിലൊരിക്കലാണു ലോക ചെസ് ചാംപ്യൻഷിപ്). കാത്തിരിക്കാം.

English Summary:

World Chess Championship: D Gukesh speaks after becoming champion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com