Activate your premium subscription today
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ സീസണിൽ കിരീടം നേടി ഞെട്ടിച്ച ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുഖ്യ പരിശീലകൻ ആശിഷ് നെഹ്റ പടിയിറങ്ങുന്നു? ഗുജറാത്ത് ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയും ടീം വിടുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കീഴിലാണ് 2022ലെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത്
ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് കാണാൻ വിധിയില്ലെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ. എന്നാൽ ഹാർദിക് ക്യാപ്റ്റൻസി ഒഴിഞ്ഞ ഗുജറാത്ത് ടൈറ്റൻസിന്റെ കാര്യമോ? അതും തഥൈവ. ഇത്തവണ പ്ലേ ഓഫ് കാണാമെന്ന ഐപിഎലിന്റെ ഈ ഘട്ടത്തിൽ ശുഭ്മൻ ഗില്ലിനുപോലും ഉണ്ടാകില്ല. എന്തുപറ്റി ഗുജറാത്തിന്, കാലെടുത്തു വച്ച സീസണിൽ തന്നെ ജേതാക്കൾ. തൊട്ടടുത്ത വർഷം റണ്ണേഴ്സ് അപ്. കുതിച്ചു ചാടിയ ടൈറ്റൻസിനും പരിശീലകൻ ആശിഷ് നെഹ്റയ്ക്കും കണക്കു പിഴച്ചതെവിടെ? ഹാർദിക് എന്ന ക്യാപ്റ്റന്റെ വിടപറച്ചിലാണോ തിരിച്ചടിയായത്?
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയും. ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതിനു പിന്നാലെയാണു സംഭവം.
മുംബൈ∙ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ജോലിക്കു വേണ്ടി ടീം കോച്ച് ആശിഷ് നെഹ്റയെ സമീപിച്ചിരുന്നെന്നും എന്നാൽ നെഹ്റ ഇതു സ്വീകരിച്ചില്ലെന്നും മുന്‍ ഇന്ത്യൻ താരം യുവരാജ് സിങ്. ഐപിഎല്ലിൽ ഒരു ടീമിന്റെ മെന്ററായി പ്രവര്‍ത്തിക്കാമെന്നു തോന്നിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെ
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെയും സഹപരിശീലകരുടെയും കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ ദ്രാവിഡ് താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ പുതിയ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചു.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയ്ക്കു താൽപര്യമില്ലെന്നു സൂചന. ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ ഇപ്പോൾ തനിക്കു താൽപര്യമില്ലെന്ന് നെഹ്റ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ടൈറ്റൻസുമായി നെഹ്റയ്ക്ക്
ഐപിഎൽ ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ച ഗുജറാത്തിന് പരാജയത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തിലാണ് ചെന്നൈ വിജയം കൈക്കലാക്കിയത്.
നീണ്ട ഇടവേളയ്ക്കുശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തിയ മോഹിത് ശർമ മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം നടത്തിയത്. എന്നാൽ ചെന്നൈക്കെതിരായ അവസാന മത്സരത്തിൽ ഗുജറാത്തിന് തോൽവി വഴങ്ങേണ്ടി വന്നതിന്റെ പഴി മുഴുവനും ഏറ്റുവാങ്ങേണ്ടി വന്നത് മോഹിത് ആണ്.
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോടു ചൂടായി പരിശീലകൻ ആശിഷ് നെഹ്റ. ഗുജറാത്ത് ബാറ്റിങ്ങിനു തൊട്ടുപിന്നാലെയാണ് ആശിഷ് നെഹ്റ ക്യാപ്റ്റൻ പാണ്ഡ്യയോടു രോഷത്തോടെ സംസാരിച്ചത്. ശുഭ്മൻ ഗിൽ സെഞ്ചറിയുമായി നിന്നപ്പോഴും
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ ഒരേ സമയം രണ്ടു പരിശീലകർ വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ് രംഗത്ത്. ട്വന്റി20 ഫോർമാറ്റിനു മാത്രമായി ആ ശൈലി മനസ്സിലാക്കാൻ സാധിക്കുന്ന സ്പെഷൽ പരിശീലകൻ വേണമെന്നാണ് ഹർഭജന്റെ ആവശ്യം. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ സെമിഫൈനൽ തോൽവിയെ തുടർന്ന്
Results 1-10 of 22