Activate your premium subscription today
റിയാദ്∙ 96–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തേക്കേടിച്ച് പാഴാക്കിയതോടെ, കിങ്സ് കപ്പിൽ അൽ നസ്ർ ദയനീയ പരാജയത്തോടെ പുറത്തേക്ക്. അൽ താവൂനെതിരായ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റാണ് അൽ നസ്ർ പുറത്തായത്. മത്സരത്തിന്റെ ഇൻജറി ടൈമിൽ ലഭിച്ച നിർണായക പെനൽറ്റി
റിയാദ് ∙ പനി മാറി കളത്തിലേക്കു തിരിച്ചുവന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ എഎഫ്സി ചാംപ്യൻസ് ലീഗ് എലീറ്റ് മത്സരത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്റിനു ജയം. ഏഷ്യയിലെ ഒന്നാംനിര ക്ലബ് ചാംപ്യൻഷിപ്പിൽ അൽ റയാനെ 2–1നാണ് അൽ നസ്ർ തോൽപിച്ചത്.
ലിസ്ബൺ∙ കരിയറില്‍ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ 2–1ന് വിജയിച്ചു. 34–ാം മിനിറ്റിൽ നുനോ മെൻഡസിന്റെ
അബാഹ് (സൗദി അറേബ്യ) ∙ ആദ്യ പകുതിയിൽ ഗോൾ നേടി ടീമിനു ലീഡ് നൽകിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കിരീടഭാഗ്യമുണ്ടായില്ല. സൗദി സൂപ്പർ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ഫുട്ബോൾ ക്ലബ്ബിനെ 4–1നു തോൽപിച്ച് അൽ ഹിലാൽ ജേതാക്കളായി. രണ്ടാം പകുതിയിലായിരുന്നു ഹിലാലിന്റെ 4 ഗോളുകളും.
റിയാദ്∙ സൗദി സൂപ്പർ കപ്പ് തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് അശ്ലീല ആംഗ്യം കാണിച്ച പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽ ഹിലാലാണു തുടർച്ചയായ രണ്ടാം തവണയും അൽ നസ്റിനെ തോൽപിച്ചത്. 4–1നാണ് അൽ ഹിലാലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ദോഹ∙ കിങ്സ് കപ്പ് ഫൈനലിൽ തോറ്റതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് സൗദി ക്ലബ് അൽ നസ്റിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിശ്ചിത സമയത്തും അധികസമയത്തും 1–1ന് സമനിലയിലായിരുന്ന മത്സരം പെനൽറ്റി ഷൂട്ടൗട്ടിലാണ് അല്‍ നസ്ർ കൈവിട്ടത്. ഷൂട്ടൗട്ടിൽ 5–4നായിരുന്നു അൽ ഹിലാലിന്റെ വിജയം.
അബുദാബി ∙ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റില്‍, എതിര് ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ
അബ്ഹ (സൗദി) ∙ 3 ദിവസത്തിനിടെ രണ്ടാം ഹാട്രിക്കുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ സൗദി പ്രൊ ലീഗ് ഫുട്ബോൾ മത്സരത്തിൽ അബ്ഹയ്ക്കെതിരെ അൽ നസ്റിനു കൂറ്റൻ ജയം (8–0). 11, 21, 42 മിനിറ്റുകളിലായിരുന്നു മുപ്പത്തിയൊൻപതുകാരനായ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച അൽ തായിയ്ക്കെതിരെയും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിരുന്നു.
റിയാദ് (സൗദി അറേബ്യ) ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനും അൽ നസ്റിനെ രക്ഷിക്കാനായില്ല. ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ട് വരെയെത്തിയ ആവേശപ്പോരാട്ടത്തിൽ അൽ നസ്ർ തോറ്റു പുറത്തായി. യുഎഇ ക്ലബ് അൽ ഐനിനെതിരെ ആദ്യ പാദത്തിൽ വഴങ്ങിയ 1–0 തോൽവിക്കു മറുപടിയായി അൽ നസ്ർ റിയാദിൽ നടന്ന രണ്ടാം പാദത്തിൽ 4–3നു വിജയിച്ചു. ഇരുപാദ സ്കോർ 4–4 ആയതോടെ പെനൽറ്റി ഷൂട്ടൗട്ട്. എന്നാൽ, ഷൂട്ടൗട്ടിൽ അൽ നസ്ർ 3–1നു തോറ്റു. ഷൂട്ടൗട്ടിൽ അൽ നസ്റിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണു ഗോൾ നേടിയത്.
റിയാദ്∙ ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി. ഒരു മത്സരത്തിൽനിന്ന് പിഴയും വിലക്കുമാണ് റൊണാൾഡോയ്ക്കുള്ള ശിക്ഷ. സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റിയാണ് സൂപ്പർ താരത്തിനെതിരായ നടപടി പ്രഖ്യാപിച്ചത്.
Results 1-10 of 60