Activate your premium subscription today
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് പരിപാടിയുടെ സംഘാടകരും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും. കഴിഞ്ഞ സീസണിൽ ക്ലബിന് ചാംപ്യൻസ് ലീഗും ലാലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം
ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടിക്കു വേണ്ടി കാത്തിരിക്കാൻ ബ്രസീൽ തയാർ. അതു വരെ ടീമിന്റെ പരിശീലകനായി ഫെർണാണ്ടോ ഡിനിസിനെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചു. നിലവിൽ ബ്രസീലിയൻ ലീഗിലെ ഫ്ലൂമിനൻസ് ക്ലബ്ബിന്റെ പരിശീലകനാണ് നാൽപത്തിയൊൻപതുകാരനായ ഡിനിസ്. ഒരു വർഷത്തേക്കാണ് കരാർ.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്ത് 2024 വരെ തുടരുമെന്ന് കാർലോ ആഞ്ചലോട്ടി. റയൽ വിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് ആഞ്ചലോട്ടിയുടെ ഉറപ്പ്. അറുപത്തിമൂന്നുകാരനായ ആഞ്ചലോട്ടിക്ക് 2024 വരെ റയലുമായി കരാറുണ്ട്. 2015ൽ പരിശീലകനായിരിക്കെ കരാർ തീരും
മഡ്രിഡ് ∙ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാവാൻ കാർലോ ആഞ്ചലോട്ടി. ഈ സീസണിനു ശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിടുന്ന അറുപത്തിമൂന്നുകാരൻ ആഞ്ചലോട്ടി പിന്നാലെ ബ്രസീലിന്റെ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഡ്രിഡ് ∙ സിനദീൻ സിദാൻ ടീം വിട്ടതിനു പിന്നാലെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചെലോട്ടിക്ക് റയൽ മഡ്രിഡിൽ രണ്ടാമൂഴത്തിന് അവസരമൊരുങ്ങി. നിലവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് (ഇപിഎൽ) ക്ലബ് എവർട്ടന്റെ പരിശീലകനായ ആഞ്ചെലോട്ടിയെ റയൽ മഡ്രിഡ് പരിശീലകനായി നിയമിച്ച വിവരം ഇരു ക്ലബ്ബുകളും പരസ്യമാക്കി. 2013–15 കാലഘട്ടത്തിൽ
Results 1-5