Activate your premium subscription today
യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീം ക്യാപ്റ്റൻ അൽവാരോ മൊറാത്ത സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡ് വിട്ടു. ഇറ്റലിയിലെ എസി മിലാൻ ക്ലബ്ബുമായി മുപ്പത്തിയൊന്നുകാരൻ സ്ട്രൈക്കർ 4 വർഷത്തേക്കു കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോയ്ക്കായി 21 ഗോളുകൾ നേടിയിരുന്നു മൊറാത്ത.
കോഴിക്കോട് ∙ അണ്ടര്‍ 11 മിലാന് കപ്പ് ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എസി മിലാന് അക്കാദമിയുടെ 12 കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടുന്ന 500 കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത 10 കുട്ടികളാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്. ഷരണ്‍ കെ. ശങ്കര്‍
ആവേശപ്പോരാട്ടത്തിൽ എസി മിലാനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടജേതാക്കളായി. ഇന്ററിന്റെ 20–ാം കിരീടമാണിത്. 5 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ, 2–ാം സ്ഥാനക്കാരായ എസി മിലാനുമായി 17 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന്റെ കിരീടധാരണം. ഇൻജറി ടൈമിൽ 2 മിലാൻ താരങ്ങളും ഒരു ഇന്റർ താരവും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഫ്രാൻസെസ്കോ അസർബി, മാർക്കസ് തുറാം എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്.
ലണ്ടൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മുടിചൂടാമന്നന്മാരായിരുന്ന എസി മിലാനും ലിവർപൂളിനും വൻകരയിലെ രണ്ടാം നിര ചാംപ്യൻഷിപ്പിൽ കാലിടറി. യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയോടു 3–0 തോൽവി വഴങ്ങി. ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ, എസി മിലാൻ സ്വന്തം ഗ്രൗണ്ടിൽ എഎസ് റോമയോട് 1–0നും തോറ്റു. സ്വന്തം മൈതാനത്ത് അറ്റലാന്റയോടു തോറ്റതോടെ ലിവർപൂളിന്റെ യൂറോപ്പ പ്രതീക്ഷകൾ മങ്ങിയതായി കോച്ച് യൂർഗൻ ക്ലോപ്പ് മത്സരശേഷം പറഞ്ഞു.
വംശീയ അധിക്ഷേപത്തെത്തുടർന്ന് ഇറ്റാലിയൻ സീരി എ ഫുട്ബോൾ മത്സരത്തിനിടെ എസി മിലാൻ ഗോൾകീപ്പർ മൈക്ക് മെന്യാൻ മൈതാനം വിട്ടു. എതിർ ടീമായ ഉഡിനെസെ ആരാധകരുടെ അധിക്ഷേപത്തെത്തുടർന്നാണ് മെന്യാൻ മത്സരത്തിനിടെ മടങ്ങിയത്. 31–ാം മിനിറ്റിൽ മിലാൻ ആദ്യ ഗോൾ നേടിയതിനു പിന്നാലെയായിരുന്നു സംഭവം.
കൊച്ചി / തൃശൂർ / തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിലെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ 25 ബെനാമി സ്വത്തുവകകളുടെ രേഖകൾ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പിടിച്ചെടുത്തു.പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന സുനിൽകുമാറിന്റെ വീട്ടിൽ നിന്നു 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും
ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരം സാന്ദ്രോ ടൊണാലി ആണോ? ഏകദേശം 635.5 കോടി രൂപയ്ക്കാണ് (ഏഴു കോടി യൂറോ) എസി മിലാനിൽനിന്ന് ന്യൂകാസിൽ യുണൈറ്റഡ് ഈ 23 വയസ്സുകാരനെ വാങ്ങിയത് എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വിലയേറിയ താരം ടൊണാലി തന്നെ. അതല്ല, മിലാൻ ടൊണാലിയെ വിറ്റൊഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്, ടൊണാലി വഴി ലഭിച്ച 635.5 കോടി രൂപകൊണ്ട് മിലാൻ വാങ്ങിയത് 8 താരങ്ങളെയാണ്. ഇനിയും രണ്ടോ മൂന്നോ താരങ്ങൾക്കൂടി മിലാൻ കൂടാരം കയറാനും സാധ്യതയുണ്ട്. ആരാധകരെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് എസി മിലാൻ മുന്നോട്ടു വയ്ക്കുന്നത്.
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പാവ്ലോ മാൾഡീനിയും (54) എസി മിലാൻ ക്ലബ്ബും വേർപിരിഞ്ഞു. ക്ലബ്ബിന്റെ ഇതിഹാസതാരവും പിന്നീട് ടെക്നിക്കൽ ഡയറക്ടറുമായ മാൾഡീനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി എസി മിലാൻ അറിയിച്ചു. ലോകഫുട്ബോളിലെ പേരെടുത്ത ഡിഫൻഡർമാരിൽ ഒരാളായിരുന്ന മാൾഡീനി 25 വർഷക്കാലം ക്ലബ്ബിന്റെ താരമായിരുന്നു.
‘ഞാൻ ആദ്യം വന്നപ്പോൾ നിങ്ങളെനിക്കു സന്തോഷം തന്നു. രണ്ടാമതു വന്നപ്പോൾ നിങ്ങളെനിക്കു സ്നേഹം തന്നു. ഞാൻ ബൈ പറയുന്നതു ഫുട്ബോളിനോടാണ്, നിങ്ങളോടല്ല’– സാൻസീറോ സ്റ്റേഡിയത്തിലെ എസി മിലാൻ ആരാധകർക്കു നേരേ വിരൽ ചൂണ്ടി നിറകണ്ണുകളോടെ ഇബ്ര പറഞ്ഞു. 41–ാം വയസ്സിൽ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനിൽനിന്നു പടിയിറങ്ങുന്നു. ഇത്തവണ ഇബ്ര ഫുട്ബോളിന്റെ മായികഭൂമിയിൽനിന്ന് കൂടിയാണു മടങ്ങുന്നത്.
മിലാൻ ∙ യുവന്റസിനെതിരെ 1–0 ജയത്തോടെ എസി മിലാൻ ഇറ്റാലിയൻ സീരി എയിൽ നിന്ന് ചാംപ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത ഉറപ്പാക്കി. ഒരു മത്സരം ശേഷിക്കേ 4–ാം സ്ഥാനത്തുള്ള മിലാന് തൊട്ടു പിന്നിലുള്ള ലാസിയോയെക്കാൾ 6 പോയിന്റ് ലീഡുണ്ട്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ യുവന്റസിന് 10 പോയിന്റ് പിഴ ശിക്ഷ കിട്ടിയതു കൂടിയാണ് മിലാന് നേട്ടമായത്. എന്നാൽ അപ്പീൽ ജയിച്ച് യുവെയുടെ പോയിന്റ് പുനഃസ്ഥാപിച്ചാൽ മിലാന് തിരിച്ചടിയാകും. ഒരു മത്സരം ശേഷിക്കേ 8 പോയിന്റ് വ്യത്യാസമാണ് ഇരുടീമുകളും തമ്മിലുള്ളത്.
Results 1-10 of 47