Activate your premium subscription today
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ∙ ലയണൽ മെസ്സിയുടെ പഴയ സഹതാരം ഹവിയർ മസ്കരാനോ ഇന്റർ മയാമിയിൽ ഇനി മെസ്സിയുടെ പരിശീലകൻ. ജെറാർദോ മർട്ടീനോയ്ക്കു പകരം യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമി അർജന്റീനക്കാരൻ മസ്കരാനോയെ കോച്ചായി നിയമിച്ചു. മുൻപ് ക്ലബ്ബിന്റെ താരമായിരുന്നു നാൽപതുകാരൻ മസ്കരാനോ.
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ∙ 5 ദിവസം; 2 ഹാട്രിക്കുകൾ! രാജ്യത്തിനു പിന്നാലെ ക്ലബ്ബിനു വേണ്ടിയും ലയണൽ മെസ്സി മിന്നിത്തിളങ്ങിയപ്പോൾ മേജർ ലീഗ് സോക്കറിലെ പോയിന്റ് റെക്കോർഡ് ഇന്റർ മയാമിക്കു സ്വന്തം.
അർജന്റീനയ്ക്കായി ഹാട്രിക് തികച്ച ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽ, ഇന്റർ മയാമിക്കു വേണ്ടിയും മൂന്നു ഗോളുകൾ അടിച്ച് സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഹാട്രിക് കരുത്തിൽ മയാമി, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ 6–2നാണു തകർത്തത്. രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ഇന്റർ മയാമി ഫ്ലോറിഡയിൽ ഗോളുകൾ അടിച്ചുകൂട്ടിയത്.
ഇൻജറി ടൈം ഗോളിന്റെ ബലത്തിൽ യുഎസ് മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്സിയെ 1–0നു തോൽപിച്ച് ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി പകരക്കാരനായി ഇറങ്ങിയ മത്സരത്തിൽ, ഇക്വഡോർ താരം ലിയോ കംപാനയാണ് (90+3) മയാമിയുടെ ഗോൾ നേടിയത്.
ഫുട്ബോൾ കരിയറിലെ 46–ാം കിരീടം സ്വന്തമാക്കി അർജന്റീന ഇതിഹാസ താരം ലയണൽ മെസി. യുഎസിലെ മേജർ ലീഗ് സോക്കർ സപ്പോർട്ടേഴ്സ് ഷീൽഡാണ് ഇന്റർ മയാമി വിജയിച്ചത്. കൊളംബസ് ക്രൂവിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മയാമി വിജയിക്കുകയായിരുന്നു. മയാമിക്കായി മെസി രണ്ടു ഗോളുകൾ നേടി. യുറഗ്വായ് താരം ലൂയി സ്വാരെസിന്റെ വകയായിരുന്നു മൂന്നാം ഗോൾ.
മേജർ ലീഗ് സോക്കറിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ടീമിനെതിരെ ലയണൽ മെസ്സിയുടെ 2 ഗോൾ മികവിൽ ഇന്റർ മയാമിക്കു 4–1 വിജയം. ഗില്ലറ്റ് സ്റ്റേഡിയത്തിൽ 65,612 കാണികൾക്കു മുന്നിൽ 32,67 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
പരുക്കിൽ നിന്നു മോചിതനായി വന്ന ലയണൽ മെസ്സി ഗോളടിച്ച മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. മേജർ ലീഗ് സോക്കർ ഫുട്ബോളിൽ കൊളൊറാഡോ റാപിഡ്സുമായിട്ടാണ് മയാമി 2–2നു പിരിഞ്ഞത്. 45–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ റാഫേൽ നവാരോ റാപ്പിഡ്സിനെ മുന്നിലെത്തിച്ചെങ്കിലും 57–ാം മിനിറ്റിൽ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു.
സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ സമനില (1–1). 14–ാം മിനിറ്റിൽ ലൂയി സ്വാരസിന്റെ ഗോളിൽ മയാമി മുന്നിലെത്തിയെങ്കിലും 34–ാം മിനിറ്റിൽ അലോൺസോ മാർട്ടിനസിന്റെ ഗോളിൽ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു.
മയാമി ∙ വരുന്ന ജൂണിൽ നടക്കുന്ന കോപ അമേരിക്ക ചാംപ്യൻഷിപ്പിനു ശേഷം വിരമിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. തനിക്ക് ഇപ്പോൾ നന്നായി കളിക്കാൻ കഴിയുന്നുണ്ടെന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മെസ്സി ബിഗ് ടൈം പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ലൂയി സ്വാരസിന്റെ ഇരട്ടഗോളിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ജയം (3–1). പരുക്കുമൂലം സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മത്സരത്തിൽ 72,85 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. 24–ാം മിനിറ്റിൽ ലിയൊനാർഡോ കംപാനയാണ് മയാമിയുടെ ആദ്യഗോൾ നേടിയത്.
Results 1-10 of 53