Activate your premium subscription today
യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയോടു സമനില വഴങ്ങി ക്രൊയേഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായപ്പോൾ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് മുഖം പൊത്തി നിന്നു. കണ്ണീരിന്റെ വക്കിൽ ഈ വെറ്ററൻ താരം ആലോചിച്ചിട്ടുണ്ടാവുക ഒട്ടേറെ അവസരങ്ങളും ഉറച്ച ഷോട്ടുകളുമുണ്ടായിട്ടും വിജയഗോൾ വീഴാതെ എല്ലാം അവസാനിച്ചല്ലോ എന്നാകും. സത്യമാണ്. ഈ യൂറോ കപ്പിൽ മറ്റു ടീമുകളെക്കാൾ ഗോൾ സാധ്യതയുള്ള ഷോട്ടുകൾ പായിച്ചതു ക്രൊയേഷ്യയാണ്.
ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്; മെസ്സിയും മോഡ്രിച്ചും. ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല.
ദോഹ∙ അർജന്റീനയ്ക്കെതിരെ അപ്രതീക്ഷിതമായി വഴങ്ങിയ 2 ഗോളിനു പിന്നിലായി ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേ ക്രൊയേഷ്യയുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ക്രൊയേഷ്യയുടെ ‘ഹോട്ട്’ ഫാൻ ഇവാന നോൾ ഗ്യാലറിയിൽ തന്റെ ടീമിന്റെ വിജയത്തിനായി
രണ്ടല്ല, മൂന്നും കൽപിച്ചുള്ള ചൂതാട്ടം. 100 കിട്ടാം. ഉറപ്പില്ല. പക്ഷേ 10 വയ്ക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഡാലിച്ച് എക്സ്ട്രൈ ടൈമിന്റെ 2–ാം പാദത്തിൽ തന്ത്രങ്ങളുടെ കളത്തിലേക്ക് എടുത്തുവച്ചത് മിന്നും താരങ്ങളായ മാർസലോ ബ്രോസോവിച്ച്, ബോർനാ സോസ എന്നിവരെയാണ്. മോഹിപ്പിക്കുന്ന ഓഫറുകൾ വന്നാലും കണ്ണു മഞ്ഞളിക്കാതെ നോക്കണമെന്നു ടിറ്റെയും പറഞ്ഞിരിക്കാം, ഒറ്റ ഗോൾ ലീഡിൽ നിൽക്കുന്ന ബ്രസീലിനോട്. ഡാലിച്ച് വെട്ടിയ ഓതിരത്തിനു കടകം വെട്ടി സ്വന്തം ഹാഫിലേക്ക് വലിയുമ്പോൾ, കാനറിപ്പറ പ്രതീക്ഷിച്ചിരിക്കില്ല തന്ത്രങ്ങള്ക്കൊപ്പം മറ്റൊരു പൂഴിക്കടകൻ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന്. ഇതേ ചൂതാട്ടത്തിലുടക്കി, ഷൂട്ടൗട്ടിൽ അടി തെറ്റി വീണ് (4–2) കണ്ണീരോടെ ബ്രസീൽ മടങ്ങുമ്പോൾ ഡാലിച്ചിന്റെ മുഖത്ത് ലോകം കീഴടക്കിയവന്റെ ചിരിയുണ്ട്. ഡാലിച്ചിന്റെ ചിരിയും ‘ജോഗാ ബോണിറ്റോ’ എന്ന സുന്ദര ഫുട്ബോളിന്റെ വക്താക്കളായ ബ്രസീലിന് ഖത്തറിൽനിന്നുള്ള റിട്ടേൺ ടിക്കറ്റ് നൽകിയ ക്രോയേഷ്യയും നൽകുന്ന പാഠങ്ങൾ രണ്ടാണ്; അധ്വാനിച്ചാൽ ഫുട്ബോളിൽ ‘അസാധ്യമായി’ ഒന്നുമില്ല,അതുപോലെ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും!
അൽ ഖോർ ∙കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ എത്തിയ ക്രൊയേഷ്യയ്ക്ക് ആദ്യ മത്സരത്തിൽ തിരിച്ചടി. നോർത്ത് ആഫ്രിക്കൻ ടീമായ മൊറോക്കോയുടെ പ്രതിരോധത്തിനു മുന്നിൽ ഗോളടിക്കാതെ ക്രൊയേഷ്യയ്ക്കു കളി അവസാനിപ്പിക്കേണ്ടിവന്നു. ഖത്തറിൽ അറബ് രാജ്യങ്ങൾ നടത്തുന്ന അട്ടിമറി പ്രകടനങ്ങളുടെ
Results 1-5