Activate your premium subscription today
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പഞ്ചാബ് എഫ്സിക്ക് ജയം (3–2). സ്ലൊവേനിയൻ താരം ലൂക്ക മാജ്സന്റെ ഇരട്ടഗോളുകളാണ് പഞ്ചാബിനു തുണയായത്. പോയിന്റ് പട്ടികയിൽ പഞ്ചാബ് 3–ാം സ്ഥാനത്തും ചെന്നൈ 6–ാം സ്ഥാനത്തുമാണ്.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 1–0ന് തോൽപിച്ച ബെംഗളൂരു എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 43–ാം മിനിറ്റിൽ നവോറം റോഷൻ സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ, തുടർച്ചയായ 5–ാം മത്സരത്തിലും ഗോൾ വഴങ്ങാതിരുന്ന ബെംഗളൂരു പുതിയ ലീഗ് റെക്കോർഡിട്ടു.
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിലെ തുടർച്ചയായ മൂന്നാം ജയവുമായി പഞ്ചാബ് എഫ്സി കുതിക്കുന്നു. ഇന്നു നടന്ന ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെയും തോൽപ്പിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ്, ഹൈദരാബാദിനെ വീഴ്ത്തിയത്.
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നേടിയ വിജയം ‘ഒറ്റപ്പെട്ട’ സംഭവമല്ലെന്ന് തെളിയിച്ച് പഞ്ചാബ് എഫ്സി. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇത്തവണ പഞ്ചാബ് എഫ്സിക്കു മുന്നിൽ വീണത് കരുത്തരായ ഒഡീഷ എഫ്സി. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്സിയുടെ വിജയം.
ന്യൂഡൽഹി ∙ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. താടിയെല്ലിനു പൊട്ടലേറ്റ സ്ലൊവേനിയൻ താരത്തിനു 2 മാസത്തെ വിശ്രമമാണു നിർദേശിച്ചിരിക്കുന്നത്. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലൂക്കയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്നു രാത്രി 7.30ന് പഞ്ചാബ് ഒഡീഷ എഫ്സിയെ നേരിടും.
തിരുവോണദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനു 2 മാസത്തെ വിശ്രമം. ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുലുമായി കൂട്ടിയിടിച്ച സ്ലൊവേനിയൻ താരം മാജ്സന്റെ താടിയെല്ലിനു 2 പൊട്ടലുകളുണ്ടെന്ന് ക്ലബ് അറിയിച്ചു.
‘ഇവാൻ’ യുഗത്തിൽ നിന്നു ‘മികായേൽ’ യുഗത്തിലേക്കുള്ള പരിണാമ ഘട്ടത്തിന്റെ ആദ്യ പടിയിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ആശയക്കുഴപ്പവും തോൽവിയും. സീസണിലെ ആദ്യ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരായ 2–1നാണ് ബ്ലാസ്റ്റേഴ്സ് തോൽവിയറിഞ്ഞത്. പുതിയ കോച്ച് മികായേൽ സ്റ്റാറെയുടെ ‘വെർട്ടിക്കൽ ഫുട്ബോൾ’ തന്ത്രവുമായി പൊരുത്തപ്പെടാൻ കളിക്കാർ പ്രയാസപ്പെട്ടതും പനി കാരണം ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.
കൊച്ചി∙ തിരുവോണ ദിനത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ‘ആർക്കോ വേണ്ടിയെന്ന പോലെ തിളച്ചിരുന്ന’ ഐഎസ്എൽ മത്സരമാണ്, അവസാന 10 മിനിറ്റിലെ മൂന്നു ഗോളുകളും ഇതിനിടയിലെ കയ്യാങ്കളിയുമൊക്കെയായി അതിനാടകീയമായി അവസാനിച്ചത്. തിരുവോണ ദിനത്തിന്റെ ആവേശമൊക്കെയും കെടുത്തുന്ന മത്സരമായിരുന്നു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സും
കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലതവണ കയ്യാങ്കളിയുണ്ടായി.
Results 1-9