Activate your premium subscription today
കുട്ടികൾക്കു വിജയത്തിലേക്കു കുതിക്കാൻ ഉത്തമ മാതൃകയായ വലിയൊരു താരം ഈ നാട്ടിലുണ്ട്–രണ്ട് ഒളിംപിക് മെഡലുകൾ നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷ്.പ്രതികൂല സാഹചര്യങ്ങൾ നേരിട്ടപ്പോൾ കളി മതിയാക്കാമെന്നു ചിന്തിച്ച ശ്രീജേഷ് ഇന്നു യുവതലമുറയ്ക്കു പ്രചോദനമായി രണ്ട് ഒളിംപിക് മെഡലുകളോടെ വലിയൊരു വിജയപ്രതീകമായി നിൽക്കുന്നു. ഈ മേളയിൽ നിങ്ങൾ നേടുന്നതു വിജയമായാലും തോൽവിയായാലും അത് അവസാനമാകരുത്. പരാജയത്തിലും പ്രതിസന്ധികളിലും തളരരുത്. പരിശീലനവും കഠിനാദ്ധ്വാനവും തുടരുക.
കേരള കായിക ചരിത്രത്തിന് തിലകക്കുറി ചാർത്തിയ ഒട്ടേറെ പൊൻതാരങ്ങളെ സമ്മാനിച്ച മഹാരാജാസ് കോളജ് ഗ്രൗണ്ട്. അവിടെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ആരവങ്ങൾക്കു നടുവിൽ ട്രാക്കിലൂടെ വീൽചെയറിൽ വന്ന എസ്.യശ്വിതയും അനു ബിനുവും ചേർന്ന് ദീപശിഖ എനിക്കു കൈമാറിയപ്പോൾ അക്ഷരാർഥത്തിൽ അനുഭവിച്ചതു രോമാഞ്ചമായിരുന്നു. ആ ദീപശിഖ സ്കൂൾ
കൊച്ചി∙ ഒറ്റയ്ക്ക് ഒരു മത്സരവും ജയിക്കാനാകില്ലെന്നും അതിനാൽ ഒപ്പം മത്സരിക്കുന്നവരെ ഒരിക്കലും ശത്രുവായി കാണരുതെന്നും നടൻ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ഒളിംപിക്സിൽ പങ്കെടുക്കുന്നതല്ല, സ്വർണ മെഡൽ നേടുന്നതാകണം സ്വപ്നമെന്നായിരുന്നു 2 ഒളിംപിക്സ് മെഡലുകൾ സ്വന്തമാക്കിയ പി.ആർ.ശ്രീജേഷിന്റെ സന്ദേശം. സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിലാണ് ആയിരക്കണക്കിന് കൗമാര താരങ്ങളെ പ്രചോദിപ്പിച്ച സൂപ്പർ താരങ്ങളുടെ വാക്കുകൾ.
കൊച്ചി ∙ ഫോർട്ട്കൊച്ചി വെളി മൈതാനം ഇഎംജി എച്ച്എസിലെ 6–ാം ക്ലാസ് വിദ്യാർഥി ശ്രീലക്ഷ്മി ഇന്നലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ചിരിച്ചു നിന്നത് ഒരു ‘റെക്കോർഡ്’ കുറിച്ചതിന്റെ അഭിമാനത്തോടെയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്കൂൾ കായികമേളയിൽ ഭിന്നശേഷിയുള്ളവർ കൂടി എത്തുമ്പോൾ ആ ടീമിലെ താരങ്ങളിൽ ഒരാളായിരുന്നു ശ്രീലക്ഷ്മി.
തിരുവനന്തപുരം ∙ ഏതൊരു കായിക താരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് പി.ആർ.ശ്രീജേഷിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കായിക ഇനങ്ങളിലും ശ്രീജേഷിനെ പോലുള്ള താരങ്ങളുണ്ടാകണമെന്നും മികച്ച കായിക സംസ്കാരം വളർത്തിയെടുക്കാൻ മുൻ കായിക താരങ്ങൾ മുന്നിൽ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ തുടർച്ചയായ രണ്ടാം ഒളിംപിക്സിലും വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി താരം പി.ആർ.ശ്രീജേഷിനു സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന്. വൈകിട്ട് നാലിനു വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീജേഷിന് പാരിതോഷികമായി സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപയും മുഖ്യമന്ത്രി സമ്മാനിക്കും.
ജോഹർ (മലേഷ്യ) ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനെ കീഴടക്കിയ ഇന്ത്യൻ ജൂനിയർ ടീമിന് (3–2) സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി ടൂർണമെന്റിൽ വെങ്കലം. വെങ്കല മെഡൽ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2 സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 3 ഉജ്വല സേവുകളുമായി ഗോൾകീപ്പർ ബിക്രംജിത് ഇന്ത്യയുടെ രക്ഷകനായി.
ക്വാലാലമ്പൂർ ∙ കരിയറിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങി മുൻ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ വെച്ച് നടക്കുന്ന 'സുൽത്താൻ ഓഫ് ജോഹോർ കപ്പ്' ഹോക്കി ടൂർണമെന്റിൽ ശ്രീജേഷ് പരിശീലനം നൽകുന്ന ഇന്ത്യയുടെ അണ്ടർ 21 ടീം ആദ്യ രണ്ട് മത്സരങ്ങളിലും വിജയകുതിപ്പിൽ മുന്നേറുകയാണ്.ആദ്യ
ജോഹർ (മലേഷ്യ) ∙ കരിയറിലെ രണ്ടാം ഇന്നിങ്സിൽ പരിശീലകനായി പി.ആർ.ശ്രീജേഷിന് വിജയത്തുടക്കം. സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ 4–2ന് തോൽപിച്ചു. ക്യാപ്റ്റൻ അമിർ അലി, ഗുർജോത് സിങ്, ആനന്ദ് സൗരഭ്, അങ്കിത് പാൽ എന്നിവർ ഇന്ത്യയ്ക്കായി ഗോൾ നേടി. പുതിയ പരിശീലകൻ പി.ആർ.ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ജൂനിയർ ടീമിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
ജോഹർ (മലേഷ്യ) ∙ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പുതിയ പരിശീലകൻ പി.ആർ.ശ്രീജേഷിന് ഇന്ന് അരങ്ങേറ്റം. മലേഷ്യയിൽ നടക്കുന്ന സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നു ജപ്പാനെ നേരിടും. ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരമാണിത്. ജോഹർ കപ്പിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
Results 1-10 of 143