ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ നേപ്പാള്‍ ഭാഗത്തുവച്ചാണ് അപകടം സംഭവിച്ചതെന്നു മംഗോളിയന്‍ നാഷണല്‍ ക്ലൈംബിങ് ഫെഡറേഷന്‍ (MNCF) അറിയിച്ചു. എവറസ്റ്റ് കൊടുമുടിയുടെ തെക്കേ ഭാഗത്തു നിന്നും സമുദ്ര നിരപ്പില്‍ നിന്നും 8,600 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ആദ്യത്തെ മലകയറ്റക്കാരന്റെയും രണ്ടാമത്തെയാളുടെ 8,400 മീറ്റര്‍ ഉയരത്തിലുള്ള ബാല്‍ക്കണി എന്നറിയപ്പെടുന്ന പ്രദേശത്തു നിന്നും ലഭിച്ചു. 

മേയ് 13ന് രാവിലെ 11.57 ന് ഇരുവരും എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എംഎന്‍സിഎഫ് ഇരുവരുടേയും ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. നാട്ടില്‍ നിന്നും പുറപ്പെട്ട് 50 ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ലോകത്തിന്റെ നെറുകയിലെത്തിയെന്നാണ് അപകടത്തില്‍ പെട്ടവരില്‍ ഒരാള്‍ വിഡിയോയില്‍ പറയുന്നത്. അധികം ഓക്‌സിജന്‍ സിലിണ്ടറുകളോ ഷെര്‍പകളുടെ സഹായമോ കൂടാതെയായിരുന്നു ഇരുവരും എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിന് മുകളിലെ ഈ വര്‍ഷത്തെ ആദ്യത്തെ അപകടമാണിത്. 

ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയെന്നത് നിരവധി പേരുടെ സ്വപ്‌നമാണ്. എന്നാല്‍ ഈ വലിയ ലക്ഷ്യം പൂര്‍ത്തിയാവണണെങ്കില്‍ നിരവധി അപകട സാധ്യതകളെ മറികടക്കേണ്ടതുണ്ട്. 1920നു ശേഷം ഇതുവരെ 330 പേര്‍ക്കാണ് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 2023ല്‍ മാത്രം എവറസ്റ്റ് കൊടുമുടിയില്‍ വെച്ച് ഒരു ഡസന്‍ മലകയറ്റക്കാരുടെ ജീവന്‍ നഷ്ടമായി. 

എവറസ്റ്റിനു മുകളില്‍ വച്ച് ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ ഷെര്‍പകളെ ആശ്രയിക്കുക മാത്രമാണ് പോംവഴി. മരിച്ചവരുടെ മൃതദേഹങ്ങള്‍ താഴെ എത്തിക്കാന്‍ 18 അംഗങ്ങളുള്ള പ്രത്യേക ദൗത്യ സംഘത്തിന്റെ സഹായം തേടേണ്ടി വരും. നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ ദൗത്യം. സംഘത്തിലെ പകുതി പേര്‍ അത്യാവശ്യ സാധനങ്ങള്‍ മുകളിലേക്കും താഴേക്കും എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപകുതിയാണ് മൃതദേഹം താഴെ എത്തിക്കുക. 

എവറസ്റ്റ് കയറുകയെന്നു തന്നെ ലക്ഷക്കണക്കിന് രൂപ ചെലവുള്ള ദൗത്യമാണ്, ഇതിലേറെ ചെലവേറിയതാണ് എവറസ്റ്റിനു മുകളില്‍ വച്ച് ജീവന്‍ നഷ്ടമായവരുടെ ശരീരം താഴെ എത്തിക്കുന്നതിന്. ഏതാണ്ട് 6,00,000 ഡോളര്‍(ഏകദേശം അഞ്ച് കോടി രൂപ) ചെലവു വരും ഈ ദൗത്യത്തിന്. അങ്ങേയറ്റത്തെ അപകടസാഹചര്യങ്ങളുള്ള എവറസ്റ്റിനു മുകളിലേക്കു കയറുകയെന്നതു തന്നെ അപകടം പിടിച്ച പണിയാണെങ്കില്‍ മൃതദേഹവുമായി താഴെയെത്തിക്കുകയെന്നത് അസാധ്യത്തിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന ദൗത്യമാണ്. 

ഒന്നിലേറെ രാജ്യങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ സാങ്കേതികമായ നൂലാമാലകളും ഇത്തരം ദൗത്യങ്ങള്‍ക്ക് ഏറെയാണ്. ഇക്കാരണങ്ങള്‍കൊണ്ടൊക്കെ എവറസ്റ്റിനു മുകളില്‍ വച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ ഭൗതിക ശരീരം കുടുംബങ്ങള്‍ക്ക് അപൂര്‍വമായി മാത്രമേ ലഭിക്കാറുള്ളൂ. പലര്‍ക്കും പ്രിയപ്പെട്ടവര്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള അന്തിമ കര്‍മങ്ങള്‍ ചെയ്യാന്‍ പോലും സാധിക്കാറില്ല. ഏതാണ്ട് 200 ലേറെ പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ എവറസ്റ്റില്‍ പലയിടത്തായി കിടക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

English Summary:

Mongolian Climbers Die On Descent After Successfully Summiting Mount Everest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com