കനത്ത മഴ, ആലപ്പുഴയിൽ ശിക്കാര ബോട്ട് സവാരി നിരോധിച്ചു
Mail This Article
കായലും തോടുകളും ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ വിവിധ ജലപാതകളിൽ ശിക്കാര ബോട്ടുകളുടെയും മറ്റു ചെറുവള്ളങ്ങളുടെയും സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ കലക്ടർ നിരോധിച്ചു. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി, ഡിടിപിസി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് ശിക്കാര ഉൾപ്പെടെയുള്ള ബോട്ട് സർവീസുകൾ നിരോധിച്ചത്. ചൊവ്വാഴ്ച മാത്രം 100.04 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.