ADVERTISEMENT

വിയറ്റ്നാമിലെ ടൂറിസം മേഖലയുമായി കൈകോർത്ത് കേരളത്തിലെ സംരംഭകർ. കേരളത്തിൽ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന 65 സംരംഭകർക്കു വേണ്ടി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൽറ്റിങ് സ്ഥാപനമായ വെബ് സിആർഎസ് ആണ് വിയറ്റ്നാമിലെ പ്രോവിൻസുകളിലെ സർക്കാരുകളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി. തിരിച്ചു വിയറ്റ്നാമിലെ ടൂറിസ്റ്റുകളെ കേരളത്തിലും എത്തിക്കും. നിലവിൽ ഹാനോയ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ മാത്രമാണ് ഇന്ത്യൻ ടൂറിസ്റ്റുകൾ കണ്ടു മടങ്ങുന്നത്. മറ്റു പ്രോവിൻസുകളുടെ ടൂറിസം സാധ്യത ഉൾപ്പെടുത്തിയാണ് പദ്ധതിയെന്നു വെബ് സിആർഎസ് മാനേജിങ് ഡയറക്ടർ നീലാകാന്ത് പരാരത്‌ പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിൽ കൂടുതൽ ദിവസങ്ങൾ വിയറ്റ്നാമിൽ ചെലവിടാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വെബ് സിആർഎസ് മുഖേന ബന്ധപ്പെട്ടാൽ ബുക്കിങ് കമ്മിഷനും ലാഭിക്കാം എന്നും അദ്ദേഹം പറഞ്ഞു.

2023 ൽ ഏകദേശം 4 ലക്ഷം ഇന്ത്യക്കാർ വിയറ്റ്നാമിൽ എത്തിയതായി ഇന്ത്യയുടെ ഹോ ചി മിൻ സിറ്റി കോൺസുലേറ്റ് ജനറൽ മദൻ മോഹൻ സേഥി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. അതുപോലെ ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളുടെ എണ്ണവും കൂടി.

കൊച്ചി ഉൾപ്പെടെ 6 നഗരങ്ങളിൽ വിയറ്റ്നാം വിമാനങ്ങൾ എത്തുന്നുണ്ട്. ഹോ ചി മിൻ സിറ്റി, നിൻ ത്വാങ്, ഫു യെൻ, ലാം ഡോങ് തുടങ്ങിയ പ്രോവിൻസുകളുമായാണ് ആദ്യഘട്ടത്തിൽ ധാരണാപത്രം ഒപ്പു വച്ചിരിക്കുന്നത്. ദേശീയ ഉദ്യാനങ്ങൾ, ബീച്ചുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ ഉണ്ട്. ഇവിടേക്ക് മലയാളികൾ ഉൾപ്പെടെ കൂടുതൽ ഇന്ത്യക്കാർ എത്തുമ്പോൾ ഈ മേഖലകളിൽ ഇന്ത്യൻ ഭക്ഷണശാലകൾ തുറക്കാനുള്ള സാധ്യതയും ലക്ഷ്യമിടുന്നുണ്ട്. 

English Summary:

How Kerala-Vietnam Travel Partnership Can Save You Money on Your Next Trip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com