ADVERTISEMENT

കൊച്ചിയിൽ എത്തിയാല്‍ എന്തൊക്കെയാകും കാണാനുണ്ടാകുക?, നിരവധി ഉത്തരങ്ങൾ മനസ്സിൽ വന്നുകാണും അല്ലേ?, എന്നാൽ റോബട്ടുകളുടെ ലോകത്തേക്കും വെർ‍ച്വൽ വേൾഡിലെ നിരവധി സാഹസികതയിലേക്കും ഒരു യാത്ര പോയാലോ?, ഒപ്പം ഒരു റോബോ വാറിലും റേസിലും പങ്കെടുക്കാം. സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർ‍ന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ–ജെയിൻ യൂണിവേഴ്സിറ്റി ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ.  കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ഈ അദ്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കാനാകും. തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബട്ടിക്സ് ആണ് സാങ്കേതിക പിന്തുണ നൽകുന്നത്. 

robot-canva - 1

എക്സ്പോ കാണുന്നവരെ സ്വീകരിക്കാന്‍ നൃത്തം ചെയ്യും സാൻബോട്ട് എത്തും.  എക്സ്പോ വേദിയിൽ കാഴ്ചക്കാരെ സ്വീകരിക്കുക മാത്രമല്ല സംശയങ്ങൾക്കു  മറുപടി പറയാനും ഇതിനാകും. ഫേഷ്യൽ, ഒബ്ജെക്ട് റെക്കഗ്‌നീഷൻ, നൂതന എഐ സാങ്കേതികവിദ്യകൾ, സൂപ്പർ മോഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് സാൻബോട്ടിന് ഒരു മികച്ച വഴികാട്ടിയാകാനും കഴിയും.

ഡ്രോണുകൾ മൂളിയെത്തുന്ന വിസ്മയക്കാഴ്ച കണ്ടു അമ്പരന്നിട്ടുണ്ടോ?, എന്നാൽ ഇവിടെ വിവിധ ഡ്രോണുകൾ പറത്താനും റോബോവേഴ്സിൽ അവസരമുണ്ട്. 4 റോട്ടറുകളിൽ പറക്കുന്ന ക്വാഡ് കോപ്റ്ററുകൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന അഗ്രി ഡ്രോൺ, അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം, സാങ്കേതികവിദ്യകളും അടുത്തറിയാം

മേശപ്പുറത്ത് ഒരു കൈ ഇരുന്ന് ജോലികള്‍ ചെയ്യുന്നു. മാന്ത്രികകഥകളിലെ കഥാപാത്രമൊന്നുമല്ല. ഏത് ജോലിയും അനായാസം ചെയ്യുന്ന ആം റോബട്ടാണ്. 

വ്യായാമങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് സജ്ജീകരിച്ചിരിക്കുന്ന റോബട്ടാണ് ‘ആൽഫ’. വർക്ക്ഔട്ടുകൾക്ക് പ്രോത്സാഹനം നൽകാനായി പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഈ റോബട്ടിനെയും എക്സ്പോയിൽ കാണാം.

മോട്ടുമുയലിനു വഴികാണിച്ച കൂട്ടുകാർക്ക് ഇതാ ഒരു റോബോ എലിക്കും വഴികാണിക്കാന്‍ അവസരം, ഒപ്പം കോഡിങും പഠിക്കാം. കോഡിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ രസകരമായി പഠിച്ച് ഒരു ചെറിയ റോബട്ടിനെ നയിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരമുണ്ട്. റേഡിയോകൾ, സെൽഫ് ഡ്രൈവിങ് കാറുകൾ, നൂതന ജലസേചന പദ്ധതികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്ലഗ് ആൻഡ് പ്ലേ വർക്കിങ് മോഡലുകളും ഇവിടെ കാണാം. സന്ദർശകർക്ക് 15 മിനിറ്റിനുള്ളിൽ സ്വന്തം ഇലക്ട്രോണിക് പ്രോജക്ട് നിർമിക്കുന്നതിനുള്ള മിനി വർ‌ക്‌ഷോപ്പിൽ പങ്കെടുക്കാനും പറ്റും.

റോളർ കോസ്റ്ററിൽ കയറാന്‍ പേടിയുണ്ടോ എന്നാൽ ഇങ്ങോട്ട് പോരേ. റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ ഭയപ്പെടാതെ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം. ഒപ്പം മ്യൂസിക്കൽ സെക്‌ഷനുകളും ആസ്വദിക്കാം. 7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം. 

പരസ്പരം യുദ്ധം ചെയ്യുന്ന റോബട്ടുകളെ കാണുകയും ആ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യാം. റോബട്ടുകൾ തമ്മിലുള്ള മത്സരം നേരിട്ട് ആസ്വദിക്കാൻ ഇതുവഴി സാധിക്കും. മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ, ഇന്ററാക്ടീവ് ടൈലുകളുള്ള മാജിക് ഫോർ തുടങ്ങിയ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അദ്ഭുതങ്ങളും കൗതുകങ്ങളും എക്സ്പോയിലുണ്ട്.പ്രവേശനം ടിക്കറ്റ് മുഖേന. കൂടുതൽ വിവരങ്ങൾ: https://www.roboversexpo.com, ഫോൺ: 9895395225 കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ.

English Summary:

RoboVerse VR expo in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com