ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ സഞ്ചരിക്കാവുന്ന 58 രാജ്യങ്ങൾ
Mail This Article
അടുത്തിടെ പുറത്തുവന്ന ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് 82-ാം സ്ഥാനം മാത്രമാണുള്ളത്. എന്താണ് പാസ്‌പോര്‍ട്ടുകളുടെ ശക്തി നിര്‍ണയിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഏതുരാജ്യത്തെ പൗരന്മാര്‍ക്കാണോ പാസ്‌പോര്‍ട്ടുമായി ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാനാവുന്നത് ആ രാജ്യത്തെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം. അങ്ങനെ നോക്കുമ്പോള്‍ വീസയില്ലാതെ 195 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാവുന്ന സിംഗപ്പൂരിന്റെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം. ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാനാവും.
2024ലെ ഹെന്‍ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സാണ് പാസ്‌പോര്‍ട്ടിന്റെ കരുത്തില്‍ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ(IATA) കണക്കുകള്‍ പ്രകാരമാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഏറ്റവും ദുര്‍ബലമായത് കോവിഡ് രൂക്ഷമായ 2021ലായിരുന്നു. അന്ന് പട്ടികയില്‍ ഇന്ത്യ 90-ാം സ്ഥാനത്തേക്കിറങ്ങിയിരുന്നു. ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധവും തകര്‍ത്ത അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇത് പാസ്‌പോര്‍ട്ടിന്റെ കരുത്ത് രാജ്യത്തിന്റെ കൂടി കരുത്താണെന്ന സൂചന നല്‍കുന്നു.
കഴിഞ്ഞ 19 വര്‍ഷമായി ഹെന്‍ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കുന്നുണ്ട്. ലോകം കാണാന്‍ ആഗ്രഹിക്കുന്ന യാത്രികര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്തില്‍ വീസയില്ലാതെ പോവാനാവുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ധാരണയും ഉണ്ടാവേണ്ടതു നല്ലതാണ്. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. ഓരോ രാജ്യത്തിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വീസയില്ലാതെ കഴിയാന്‍ സാധിക്കുന്ന ദിവസങ്ങളുടെ എണ്ണവും വ്യത്യസ്ഥമാണ്. ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാവുന്ന 58 ലോകരാജ്യങ്ങള്‍.
ആഫ്രിക്ക
അംഗോള(30 ഡേസ്), മൗറീഷ്യസ്(90 ദിവസം), റുവാണ്ട(30 ദിവസം), സെനഗല്‍(90 ദിവസം).
അമേരിക്ക
ബാര്‍ബഡോസ്(90 ദിവസം), ഡൊമിനിക് (ആറ് മാസം), എല്‍ സാല്‍വദോര്‍ (90 ദിവസം), ഗ്രനാഡ (മൂന്ന് മാസം), ഹെയ്തി (മൂന്ന് മാസം), ജമൈക്ക, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്(മൂന്ന് മാസം), സെന്റ് വിന്‍സെന്റ് ആൻഡ് ഗ്രെനഡൈന്‍സ്(മൂന്ന് മാസം), ട്രിനിഡാഡ് ആൻഡ് ടൊബാഗോ (90 ദിവസം).
ഏഷ്യ
ഭൂട്ടാന്‍, ഇറാന്‍(15 ദിവസം), കസാഖിസ്ഥാന്‍(14 ദിവസം), മലേഷ്യ(30 ദിവസം), മാലദ്വീപ്(90 ദിവസം), നേപ്പാള്‍, ഒമാന്‍ (14 ദിവസം), ഖത്തര്‍(30 ദിവസം), തായ്‌ലന്‍ഡ്(30 ദിവസം).
ഓഷ്യാനിയ
ഫിജി(നാല് മാസം), കിരിബാട്ടി (90 ദിവസം), മൈക്രോനേഷ്യ (30 ദിവസം), സമോവ (60 ദിവസം), വാന്വാട്ടു (30 ദിവസം).
ഇന്ത്യക്കാര്‍ കൂടുതലായി സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍
1. യുഎഇ
2. അമേരിക്ക
3. തായ്‌ലാന്‍ഡ്
4. സിംഗപ്പൂര്‍
5. മലേഷ്യ
6. യുകെ
7. ഓസ്‌ട്രേലിയ
8. കാനഡ
9. സൗദി അറേബ്യ
10. നേപ്പാള്‍
വീസ ഫ്രീ രാജ്യങ്ങളിലേക്കു പോകുമ്പോൾ ശ്രദ്ധിക്കണം
കാര്യം വീസ ഫ്രീ ഒക്കെയാണെങ്കിലും കയ്യും വീശി ഈ രാജ്യങ്ങളിലേക്കും പോവാനാവില്ല. അതിനും മുന്നൊരുക്കവും ആവശ്യത്തിനു രേഖകളും വേണം. ആദ്യം നിങ്ങളുടെ പാസ്‌പോര്‍ട്ടിന് യാത്രാ രേഖയ്ക്കു ശേഷം ആറു മാസം കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തുക. പല രാജ്യങ്ങളും നിശ്ചിത തുക നിക്ഷേപമുള്ളതിന്റെ രേഖകളും മടക്ക ടിക്കറ്റിന്റേയും താമസത്തിന്റേയും വിശദാംശങ്ങളുമൊക്കെ ചോദിക്കാറുണ്ട്. നിര്‍ബന്ധമല്ലെങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സും യാത്രകളിലെ ദുരന്ത സാധ്യതകളുടെ ആഘാതം കുറയ്ക്കും. ഏതു നാട്ടിലേക്കു പോകുമ്പോഴും കസ്റ്റംസ് പരിശോധനയേയും നിയന്ത്രണങ്ങളേയും കുറിച്ച് അറിവുണ്ടാവണം.
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാവുന്ന 58 ലോകരാജ്യങ്ങള്‍
- അംഗോള
- ബാർബഡോസ്
- ഭൂട്ടാൻ
- ബൊളീവിയ
- ബ്രിട്ടിഷ് വിർജിൻ ദ്വീപുകൾ
- ബുറുണ്ടി (VOA)
- കംബോഡിയ (VOA)
- കേപ് വെർഡെ ദ്വീപുകൾ (VOA)
- കൊമോറോ ദ്വീപുകൾ (VOA)
- കുക്ക് ദ്വീപുകൾ
- ജിബൂട്ടി (VOA)
- ഡൊമിനിക്ക
- എത്യോപ്യ (VOA)
- ഫിജി
- ഗ്രനേഡ
- ഗിനിയ-ബിസാവു (VOA)
- ഹെയ്തി
- ഇന്തൊനേഷ്യ (VOA)
- ഇറാൻ
- ജമൈക്ക
- ജോർദാൻ (VOA)
- കസാക്കിസ്ഥാൻ
- കെനിയ (ETA)
- കിരിബതി
- ലാവോസ് (VOA)
- മക്കാവോ
- മഡഗാസ്കർ
- മലേഷ്യ
- മാലദ്വീപ് (VOA)
- മാർഷൽ ദ്വീപുകൾ (VOA)
- മൗറിറ്റാനിയ (VOA)
- മൗറീഷ്യസ്
- മൈക്രോനേഷ്യ
- മോണ്ട്സെറാറ്റ്
- മൊസാംബിക് (VOA)
- മ്യാൻമർ (VOA)
- നേപ്പാൾ
- നിയു
- പലാവു ദ്വീപുകൾ (VOA)
- ഖത്തർ (VOA)
- റുവാണ്ട
- സമോവ (VOA)
- സെനഗൽ
- സീഷെൽസ് (VOA)
- സിയറ ലിയോൺ (VOA)
- സൊമാലിയ (VOA)
- ശ്രീലങ്ക (VOA)
- സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്
- സെൻ്റ് ലൂസിയ (VOA)
- സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്
- ടാൻസാനിയ (VOA)
- തായ്ലൻഡ്
- തിമോർ-ലെസ്റ്റെ (VOA)
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ
- ടുണീഷ്യ
- തുവാലു (VOA)
- വനവാട്ടു
- സിംബാബ്‌വെ (VOA)